പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ എനിക്ക് നഷ്ടമായത്.. - ബഹാഉദ്ധീൻ നദ്‌വി
പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ, സംഘടനാ പ്രവര്‍ത്തന രംഗത്തും വിദ്യാഭ്യാസ മേഖലയിലും അരനൂറ്റാണ്ടുകാലത്തെ മാര്‍ഗദര്‍ശിയെയും സാരഥിയെയും സഹപ്രവര്‍ത്തകനെയുമാണ് എനിക്ക് നഷ്ടമായിരിക്കുന്നത്.
1972-ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ സഹപാഠിയും 1973-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനം രൂപീകൃതമായപ്പോള്‍ പ്രസിഡന്റ്, ജന.സെക്രട്ടറി എന്ന പദവികളിലും ജാമിഅ നൂരിയ്യയുടെ വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമായുടെ അധ്യക്ഷന്‍, കാര്യദര്‍ശി എന്നി ചുമതലകളിലും
സഹപ്രവര്‍ത്തകരമായി കര്‍മരംഗത്തുണ്ടായിരുന്നവരാണ് ഞങ്ങള്‍ ഇരുവരും.
ഇസ്‌ലാമിക സര്‍വകലാശാലയായി 2009-ല്‍ ദാറുല്‍ഹുദാ അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ പ്രഥമ ചാന്‍സലറായി ഹൈദരലി തങ്ങളെയും വൈസ് ചാന്‍സലറായി വിനീതനും നിയമിതരായി.
സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍ എന്നീ നിലക്ക് വിദ്യാര്‍ത്ഥികാലം തൊട്ടേ സഹസഞ്ചാരം നടത്താന്‍ അപൂര്‍വ സൗഭാഗ്യമുണ്ടായി.
സര്‍വ ശക്തന്‍ അദ്ദേഹത്തിന്റെ സേവനങ്ങളത്രെയും സ്വീകരിക്കട്ടെ. പാരത്രിക ജീവിതം ധന്യമാക്കട്ടെ... ആമീന്‍
https://www.facebook.com/Dr.BahauddeenMuhammedNadwi
Post a Comment