തനിക്കായി മാത്രം ഇട്ടിരുന്ന ലക്ഷ്വറി ഹൈ ചെയർ നിരസിച്ച് ഉള്ളാൾ ഉറൂസ് വേദിയിൽ ജിഫ്‌രി മുത്തുക്കോയ തങ്ങൾ


പ്രത്യേകം സജ്ജമാക്കിയ കസേരയില്‍ ഇരിക്കാന്‍ വിസമ്മതിച്ച് സമസ്ത പ്രസിഡന്റ്‌ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. നാനൂറ്റി ഇരുപത്തി ഒൻപതാമത് ഉറൂസ് മുബാറഖിൽ പങ്കെടുക്കാന്‍ ഉള്ളാളത്തെത്തിയ ജിഫ്‌രി തങ്ങളെ വേദിയിലേക്ക് സ്വീകരിച്ച സമയത്താണ് ആഢംബര കസേര നിരസിച്ചതും അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതും. ജിഫ്‌രി തങ്ങൾക്ക് ഇരിക്കാന്‍ പ്രത്യേക തരം കസേരയാണ് സജ്ജീകരിച്ചത്.‍ എന്നാൽ മുതിർന്ന പണ്ഡിതന്മാർക്കിടയിൽ തനിക്ക് മാത്രമായി ഇട്ടിരിക്കുന്ന കസേര നീക്കാന്‍ തങ്ങൾ ആവശ്യപ്പെട്ടു. ശേഷം മുൻ നിരയിൽ എല്ലാവരും ഇരിക്കുന്ന ഇരിപ്പിടത്തിൽ ഇരിക്കുകയുമായിരുന്നു.

ഉള്ളാൾ ഉറൂസിൽ പങ്കെടുക്കാൻ തങ്ങൾ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുന്ന ചിത്രവും മുന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു..

പരിപാടിയുടെ വീഡിയോ പുറത്തു വന്നതോടെ 
ജിഫ്‌രി തങ്ങളുടെ ഈ ലാളിത്യം നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
https://youtu.be/GCjTOHtu_L4