ജമാഅത്തെ ഇസ്‌ലാമി പിളർപ്പിലേക്ക്.. മൗദൂദിയൻ ആശയം തിരിച്ചുകൊണ്ടുവരാൻ പുതിയ വിഭാഗ യോഗം ചേർന്നു.

 
സമുദായത്തിന്റെ ധാർമ്മികമായ പുരോഗതിയുൾപ്പെടെ സ്ഥാപിത ലക്ഷ്യങ്ങളിൽ നിന്നും ജമാഅത്തെ ഇസ്ലാമി അകന്നെന്ന വാദം ഉയർത്തി വിമത വിഭാഗം സംഘടിക്കുന്നു. മുൻ നേതാക്കളുടെ നേതൃത്വത്തിൽ കോഴിക്കോട് വിമത വിഭാഗം യോഗം ചേർന്നു എന്നാണ് റിപ്പോർട്ടുകൾ. കോഴിക്കോട് ടാഗോർ ഹാളിനോട് ചേർന്നുള്ള ഫ്ളാറ്റിലാണ് മുൻ നേതാക്കൾ സംഘടിച്ചത് എന്ന് സുപ്രഭാതം റിപ്പോർട്ട് ചെയ്യുന്നു. സമുദായത്തിന്റെ ധാർമികമായ പുരോഗതി എന്നതായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപിതമായ ലക്ഷ്യം. ഇതിൽ നിന്നും വ്യതിചലിച്ചാണ് സംഘടന ഇപ്പോൾ പ്രവർത്തിക്കുന്നത്. ജമാഅത്തിന്റെ സംഘനാ പ്രവർത്തനങ്ങളെല്ലാം വെൽഫെയർ പാർട്ടിയുടെ പേരിൽ രാഷ്ട്രീയമായി മാത്രം മാറി. സംഘടനയുടെ പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനമായ മൗദൂദിയുടെ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും പ്രദർശനവും പോലും നിർത്തിക്കൊണ്ടിരിക്കുകയാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായെന്നാണ് റിപ്പോർട്ട്.

വാർത്ത വിശദമായി വായിക്കാം 👇