‘സുഡാപ്പി മല കയറിയത് അമ്പലം തകർക്കാനും തീവ്രവാദത്തിനും’ മലയിൽ കുടുങ്ങിയ ബാബുവിനെതിരെ സംഘപരിവാർ ദുഷ്പ്രചരണം

പാലക്കാട് : മലമ്പുഴ ചെറാട് മലയിൽ അകപ്പെട്ടുപോയ ബാബുവിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാർ പേജുകൾ . ബാബുവിനെതിരെ വിദ്വേഷ പ്രചരണങ്ങൾ തുടങ്ങിവെച്ചത് സംഘപരിവാർ അനുകൂല യൂട്യൂബ് ചാനലായ ചാണക്യന്യൂസ് എന്ന പേജാണ് . സുഡാപ്പി മലകയറിയത് മുസ്ലീം തീവ്രവാദ ക്യാമ്പിനോ എന്ന തലക്കെട്ടിൽ വാർത്തയെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പ്രചരണം ആരംഭിച്ചിരിക്കുന്നത് .  ചെറാട് മലയിൽ അമ്പലമുണ്ടെന്നും , ആദിവാസികൾ പൂജ നടത്തുന്ന സ്ഥലമാണെന്നും ഇവിടേക്ക് ഇസ്ലാം മതവിശ്വാസിയായ ഒരാൾ എന്തിന് പോയി എന്നെല്ലാമണ് സംഘപരിവാർ കേന്ദ്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് . ചാണക്യന്യൂസ് എന്ന പേജിൽ വി.കെ ബൈജു എന്നയാളാണ് ഈ പ്രചരണങ്ങൾക്ക് തുടക്കമിട്ടിട്ടുള്ളത്.
സിമിയും ഐ.എസ്.ഐ.എസുമെല്ലാം തീവ്രവാദ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നത് വനാന്തരങ്ങളിലും മലകൾക്ക് മുകളിലുമായിരുന്നു എന്നും ഇത്തരം ഏതെങ്കിലും ക്യാമ്പിന്റെ ഭാഗമായിട്ടാണോ ബാബു മല കയറിയത് എന്ന് ചോദിച്ചുകൊണ്ട് ചോദിച്ചാണ് വി.കെ. ബൈജു വിദ്വേഷ പ്രചരണത്തിന്റെ ഭാഗമായുള്ള വീഡിയോ ആരംഭിക്കുന്നത് . ബാബു കുടുങ്ങിക്കിടന്ന മലമ്പുഴയിലെ ചെറാട് മലയിൽ അതി പുരാതന ക്ഷേത്രമുണ്ടെന്നും അവിടേക്ക് മീശവടിച്ച് താടി വളർത്തിയ ബാബുവടക്കമുള്ള നാല് പേർ എന്തിനാണ് പോയത് എന്നും സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രചരണങ്ങളിൽ ചോദിക്കുന്നുണ്ട് . കേരളം തീവ്രവാദികളുടെ ഹബ്ബായി മാറിയെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വനാന്തരങ്ങളിൽ തീവ്രവാദികൾ ക്യാമ്പ് തന്ന ഉണ്ടെന്നാണ് സംഘപരിവാർ പ്രചാരണം ംം
ദുഷ്പ്രചരണങ്ങൾ അവജ്ഞയോടെ തള്ളുകയാണ് മലയാളികൾ..
വാർത്ത കേൾക്കാം 👇