മുജാഹിദ്, ജമാഅത്ത് തുടങ്ങിയ മതനവീകരണ വാദികളുടെ പരിപാടികളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്ന് -സമസ്ത
2017 ലെ സമസ്തയുടെ റിപ്പോർട്ട്
ഭൂരിപക്ഷം വരുന്ന സുന്നികൾ ബഹുദൈവ വിശ്വാസികളാണെന്ന് പ്രചരിപ്പിക്കുകയും സച്ചരിതരായ സ്വഹാബത്തിനെയും മുൻഗാമികളെയും മദ്ഹബിന്റെ ഇമാമുകളെയും തള്ളിപ്പറയുകയും മുസ്ലിം സമുദായത്തിൽ അനൈക്യവും ഛിദ്രതയും ഉണ്ടാക്കുകയും മഹാത്മാക്കളെയും സാദാത്തുക്കളെയും അവമതിക്കുകയും ചെയ്യുന്ന മുജാഹിദ് വിഭാഗത്തിന്റെ പരിപാടികളിൽ സംബന്ധിക്കാൻ സമസ്തയുമായി ബന്ധപ്പെട്ടവർക്ക് കഴിയില്ല.
നിലവിലുള്ള സാഹചര്യത്തിൽ സലഫി പ്രസ്ഥാനത്തെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില സുന്നികളെ സമ്മേളനത്തിൽ സംബന്ധിപ്പിക്കാനുള്ള മുജാഹിദുകളുടെ ശ്രമത്തിൽ പ്രവർത്തകർ വഞ്ചിതരാവരുതെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു .
Post a Comment