ഇമാം ശാഫിഈ(റ) യുടെ “ദഇൽ അയ്യാമ” എന്ന് പ്രശസ്ത ഖസീദയുടെ വിവർത്തനം
وَطِب نَفساً إِذا حَكَمَ القَضاءُ
ദിവസങ്ങൾ ഇഷ്ടമുള്ളത് പ്രവർത്തിക്കാൻ നിങ്ങൾ വിടുക
ഖളാഅ് വല്ലതും വിധിച്ചാൽ നീ സംതൃപ്തനാകുക
وَلا تَجزَع لِحادِثَةِ اللَيالي
فَما لِحَوادِثِ الدُنيا بَقاءُ
രാത്രികളിൽ ഉണ്ടാകുന്ന കുഴപ്പങ്ങളിൽ നീ വ്യാകുലപ്പെടണ്ട
കാരണം ഐഹിക പ്രശ്നങ്ങൾക്ക് നിലനിൽപ്പില്ല
وَكُن رَجُلاً عَلى الأَهوالِ جَلداً
وَشيمَتُكَ السَماحَةُ وَالوَفاءُ
എല്ലാ ആപൽ സന്ധികളിലും നീ ധൈര്യവാനാവുക
നിന്റെ നടപടി എപ്പോഴും സഹിഷ്ണുതയും വിശ്വസ്തതയും ആവണം
وَإِن كَثُرَت عُيوبُكَ في البَرايا
وَسَرَّكَ أَن يَكونَ لَها غِطاءُ
സമൂഹത്തിൽ നിന്റെ പോരായ്മകൾ അധികമാവുകയും
അതിനെല്ലാം ഒരു മറയുണ്ടാവൽ നിന്നെ സന്തോഷിപ്പിക്കുമെങ്കിൽ
تَسَتَّر بِالسَخاءِ فَكُلُّ عَيبٍ
يُغَطّيهِ كَما قيلَ السَخاءُ
നിന്റെ ദാനധർമ്മം കൊണ്ട് നീ അതിനെ മൂടിവെക്കുക കാരണം നിശ്ചയം എല്ലാ പോരായ്മകളും
ദാനധർമ്മം മൂടി വെക്കുമെന്നാണ് പറയപ്പെട്ടിട്ടുള്ളത്
وَلا تُرِ لِلأَعادي قَطُّ ذُلّاً
فَإِنَّ شَماتَةَ الأَعدا بَلاءُ
നിന്റെ കഴിവുകേടുകൾ ഒരിക്കലും നിന്റെ ശത്രുവിനെ കാണിക്കരുത്
കാരണം ശത്രുവിന്റെ സന്തോഷം ഒരു വിപത്ത് തന്നെ
وَلا تَرجُ السَماحَةَ مِن بَخيلٍ
فَما في النارِ لِلظَمآنِ ماءُ
ലുബ്ദനിൽ നിന്ന് നീ ഒരിക്കലും ദാനം പ്രതീക്ഷിക്കരുത്
കാരണം ദാഹിക്കുന്നവന് തീയിൽ നിന്ന് വെള്ളം ലഭിക്കില്ലല്ലോ
وَرِزقُكَ لَيسَ يُنقِصُهُ التَأَنّي
وَلَيسَ يَزيدُ في الرِزقِ العَناءُ
വൈകുന്നുവെന്നത് കൊണ്ട് നിനക്കുള്ള വിഭവങ്ങൾ ചുരുങ്ങില്ല
അധ്വാനം കൊണ്ട് വിഭവത്തിൽ വർദ്ധനയും ഉണ്ടാകില്ല
وَلا حُزنٌ يَدومُ وَلا سُرورٌ
وَلا بُؤسٌ عَلَيكَ وَلا رَخاءُ
ദുഃഖവും സന്തോഷവും നിലനിൽക്കില്ല
അത് പോലെ ദുരിതവും സമൃദ്ധിയും കൂടുതൽ നിലനിൽക്കില്ല
إِذا ما كُنتَ ذا قَلبٍ قَنوعٍ
فَأَنتَ وَمالِكُ الدُنيا سَواءُ
നിങ്ങൾ ആത്മ സംതൃപ്തിയുടെ വക്താവാണെങ്കിൽ
നിങ്ങളും ലോകം മൊത്തം ഉടമപ്പെടുത്തിയവനും തുല്യനാണ
وَمَن نَزَلَت بِساحَتِهِ المَنايا
فَلا أَرضٌ تَقيهِ وَلا سَماءُ
ആരുടെയെങ്കിലും മുറ്റത്ത് മരണം വന്നിറങ്ങിയാൽ
ഒരു ആകാശവും ഭൂമിയും അവനെ രക്ഷിക്കാനുണ്ടാകില്ല
وَأَرضُ اللَهِ واسِعَةٌ وَلَكِن
إِذا نَزَلَ القَضا ضاقَ الفَضاءُ
അല്ലാഹുവിന്റെ ഭൂമി വിശാലമാണ് പക്ഷേ
ഖളാഅ് ഇറങ്ങിയാൽ പ്രപഞ്ചം ഇടുങ്ങിയതായി തോന്നും
دَعِ الأَيّامَ تَغدِرُ كُلَّ حِينٍ
فَما يُغني عَنِ المَوتِ الدَواءُ
ദിവസങ്ങൾ വഞ്ചിച്ചോട്ടെ അതിനെ നിങ്ങൾ വിട്ടേക്കുക
മരണത്തിന് ഒരു മരുന്നും ഫലിക്കില്ല
Post a Comment