ഹൈദറലി ശിഹാബ് തങ്ങളുടെ ഉസ്താദ് കാട്ടിപ്പരുത്തി കുഞ്ഞാലൻകുട്ടി മുസ്ലിയാർ വഫാതായി- ആരാണ് ഇദ്ദേഹം.?

ഹൈദറലി ശിഹാബ് തങ്ങളുടെ ഉസ്താദ്  കാട്ടിപ്പരുത്തി കുഞ്ഞാലൻകുട്ടി മുസ്ലിയാർ വഫാതായി
കാട്ടിപ്പരുത്തി കുഞ്ഞാലൻ കുട്ടി മുസ്ലിയാർ ആരാണന്ന് മനസിലാക്കണമെങ്കിൽ 2019 നവംബർ 27 ബുധനാഴ്ചയിലെ മലയാള മനോരമയിൽ ഒരു അഭിമുഖമുണ്ട്...മുസ്ലിം കൈരളിയുടെ ആത്മീയ ആചാര്യൻ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുമായിട്ടാണ് അഭിമുഖം
അതിൽ തങ്ങളോട് വിദ്യാഭ്യാസ കാലത്തെ കുറിച്ച് ചോദിക്കുന്നുണ്ട് അതിന് തങ്ങൾ നൽകുന്ന മറുപടി ഇങ്ങനെയാണ്

 ഹൈസ്കൂൾ പഠനം കഴിഞ്ഞ് മത പഠനം തുടങ്ങി 
ബാപ്പയുടെ സുഹൃത്തും പ്രമുഖ പണ്ഡിതനുമായ കാട്ടിപ്പരുത്തി കുഞ്ഞാലൻകുട്ടി മുസ്ലിയാരുടെ ദർസിൽ തിരുന്നാവായക്കടുത്ത കോന്നല്ലൂരിലാണ് പ്രഥമ ദർസ് പഠനം
 പള്ളിദർസിലെ പഠനമാണ് എന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് കുഞ്ഞാലൻകുട്ടി മുസ്ലിയാർ മാതൃകായോഗ്യനായ ഗുരുനാഥനായിരുന്നു
ബാപ്പയുടെ നിർദേശമനുസരിച്ച് എന്റെ ഓരോ ചലനങ്ങളും അദ്ദേഹം നിരീക്ഷിച്ചു എന്നെ പ്രസംഗിക്കാൻ പരിശീലിപ്പിച്ചതും കുഞ്ഞാലൻകുട്ടി മുസ്ലിയാരാണ് ...

അതേ...
ഹൈദറലി ശിഹാബ് തങ്ങൾ പറഞ്ഞ അവരുടെ ജീവിതത്തിൽ ഏറെ സ്വാദീനിച്ച പണ്ഡിതൻ വളാഞ്ചേരിക്കടുത്ത ക്കാട്ടിപ്പരുത്തി സ്വദേശിയായ കുഞ്ഞാലൻകുട്ടി മുസ്ലിയാർ ഭൗതികലോകത്തോട് വിട പറഞ്ഞിരിക്കുന്നു

86 വയസ് പ്രായമുണ്ടായിരുന്ന കുഞ്ഞാലൻകുട്ടി മുസ്ലിയാർ ജനിച്ചതും വളർന്നതുമൊക്കെ കാട്ടിപ്പരുത്തിയിലാണ്

കാട്ടിപ്പരുത്തി കുഞ്ഞയ്ദറു മുസ്ലിയാർ കുറ്റിപ്പുറം അബ്ദുള്ള മുസ്ലിയാർ കോട്ടുമല അബൂബക്കർ മുസ്ലിയാർ ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാർ എന്നിവരാണ് പ്രധാന ഗുരുനാഥന്മാർ

 ദർസ് പoന ശേഷം വെല്ലുർബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് ബാഖവി ബിരുധവും നേടി

തുടർന്ന് തിരുനാവായക്കടുത്ത കോന്നല്ലൂരിൽ 9 വർഷവും കണ്ടമ്പാറയിൽ 30 വർഷത്തിലതികവും ദർസ് നടത്തി

മർഹൂം ശൈഖ് അബൂബക്കർ ഹസ്റത്ത്
മർഹൂംKKഅബൂബക്കർ ഹസ്റത്ത് തുടങ്ങിയവരാണ് ബാഖിയാത്തിലെ ഉസ്താദുമാർ

 മർഹൂം കാപ്പ് ഉമർ മുസ്ലിയാർ
മർഹൂം P കുഞ്ഞാണി മുസ്ലിയാർ
ചെമ്പ്രമരക്കാർ മുസ്ലിയാർ,
,അരീക്കാട്  മുഹമ്മദ് മുസ്ലിയാർ
കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ 
പൊന്മള ഫരീദ് മുസ്ലിയർ,
മരുത അലവി മുസ്ലിയാർ ,

ഇപ്പോൾ ജീവിച്ചിരിപ്പുള്ള
സൂഫിവര്യനായ അയനിക്കുന്നൻ പോക്കർ മുസ്ലിയാർ
നിറമരുതൂർ മുഹമ്മദ് കുട്ടി മുസ്ലിയാർ
 തുടങ്ങി ധാരാളം പണ്ഡിതന്മാർ ബാഖിയാത്തിൽ ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു

 ഹൈദറലി ശിഹാബ് തങ്ങൾക്ക് പുറമെ വേറെയും ധാരാളം ശിഷ്യന്മാർ ഇദ്ദേഹത്തിനുണ്ട്

 പൊതുരംഗത്തൊന്നും പ്രത്യക്ഷപ്പെടാതെ ഇൽമിലും ഇബാദത്തിലുമായി കഴിഞ്ഞ് കൂടിയ കുഞ്ഞാലൻകുട്ടി മുസ്ലിയാർ
വർദക്യ സഹചമായ പ്രയാസങ്ങൾ കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു
 
 ഹൈദറലി തങ്ങളെ പോലുള്ള പ്രഗൽഭരുടെ ഗുരുവായിരുന്നിട്ട് പോലും ഒട്ടും തലക്കനമില്ലാതെ ചെറിയവരോട് പോലും ഇടപഴകുകയും പരിഗണിക്കുകയും ചെയ്യുന്ന അദ്ദേഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ട് സമൂഹത്തിന് 

അദ്ദേഹത്തെ നേരിൽ കാണാൻ അവസരമുണ്ടായി പല മഹത്തുക്കളെ കുറിച്ചും ചോദിച്ചറിഞ്ഞു
ഹൈദറലി തങ്ങളുമായി ഇപ്പോഴും ബന്ധമുണ്ടോ എന്ന് ചോദിക്കേണ്ട താമസം കയ്യിലുള്ള നീളൻ കുടയിയുടെ ഉള്ളിൽ ചുരുട്ടി വെച്ച തങ്ങളുടെ അഭിമുഖം പ്രസിദ്ദികരിച്ച പത്രത്തിന്റെ കോപ്പി എടുത്ത് തന്നു അതിൽ തന്നെ സംബന്ധിച്ച് തന്റെ ശിഷ്യൻ പറഞ്ഞ ഭാഗം വായിക്കാൻ പറഞ്ഞു തന്റെ ശിഷ്യനെ ഓർത്ത് ഏറെ അഭിമാനം കൊണ്ട്പത്രക്കാരോടു തന്നെ കുറിച്ച് പറഞ്ഞ ഭാഗം കൂടെ കൊണ്ട് നടക്കുകയായിരുന്നു  നിഷ്ക്കളങ്കനായ ഈ പണ്ഡിതൻ

മർഹൂം പുതിയാപ്പിള അബ്ദു റഹിമാൻ മുസ്ലിയാരിൽ നിന്ന് സുമ്മിന്റെ ഇജാസത്ത് ലഭിച്ചിട്ടുണ്ട് 
മർഹൂം പൂക്കോയ തങ്ങളടക്കം പല മഹത്തുക്കളുമായും ബന്ധമുണ്ട് ഇദ്ദേഹത്തിന്

അള്ളാഹു അദ്ദേഹത്തിൻ്റെ പരലോക പദവി ഉയർത്തി .കൊടുക്കട്ടെ
.......... ..................
ചിത്രം കാട്ടിപ്പരുത്തി കുഞ്ഞാലൻകുട്ടി മുസ്ലിയാർ സഹപാഠി പോക്കർ മുസ്ലിയാരെ കാണാനെത്തിയപ്പോൾ പകർത്തിയത്

✒️റഊഫ് കണ്ണന്തളി