നിയോകോവ് വരുന്നേ ഓടിക്കോ..!! മൂന്നിലൊരാൾ മരിക്കുമോ..!? വാർത്തകളുടെ ചുരുളഴിയുമ്പോൾ.!!?
“അവൻ മൂന്നു കാക്കയെ ശർദ്ദിക്കുന്നത് ഞാൻ കണ്ടു..”
അത് പോലത്തെ ഒരു വാർത്തയാണിത്..
ഇത് വരെ മനുഷ്യരിൽ അസുഖം ഉണ്ടാക്കിയ ഒരു വൈറസ് അല്ല നിയോകോവ്. വവ്വാലിൽ മാത്രം ഉള്ളത്.
മനുഷ്യരിൽ രോഗം ഉണ്ടാക്കുന്ന ഒരു കൊറോണ വൈറസ് ആയ MERS ന്റെ ഒരു അടുത്ത ബന്ധു.
MERS മനുഷ്യന്റെ ഡി പി പി 4 എന്ന റീസെപ്റ്റർ ഉപയോഗിച്ച് ശരീരത്തിൽ കേറുമ്പോ വവ്വലിന്റെ ACE2 റീസെപ്റ്റർ ആണ് നിയോകോവ് ഉപയോഗിക്കുന്നത്.
അപ്പൊ ഒരു ജനിതക മാറ്റം സംഭവിച്ച് മനുഷ്യന്റെ മേത്ത് കേറാൻ ഉള്ള കപ്പാക്കിറ്റി അവന് കിട്ടിയാലോ..??
അങ്ങനെ കിട്ടിയാൽ അത് എങ്ങനത്തെ അസുഖം ആണുണ്ടാക്കുക? അതറിഞ്ഞൂടാ. പക്ഷെ, അത് വേഗം പടരുന്ന ഒരു ഗുരുതര അസുഖം ആണ് ഉണ്ടാക്കുന്നത് എങ്കിലോ?
- അങ്ങനെ വന്നാൽ നമ്മൾ??
അങ്ങനെ നോക്കിയാൽ ഇങ്ങനത്തെ നൂറു കണക്കിന് മാരക മാന്ത്രിക തകിടുകൾ....ഛേ, വൈറസുകൾ ഈ കണ്ട വവ്വാലിലും, കോഴീലും, താറാവിലും, ഒട്ടകത്തിലും ഒക്കെ വെച്ച് ഇരിക്കയാണ് മ്മ്‌ടെ പ്രകൃതി.
നൂറു കണക്കിന് കൊല്ലങ്ങളായി അങ്ങനെ തന്നെ ആണ്!!
ജനങ്ങളെ ഭീതിപ്പെടുത്തുന്ന വാർത്തകൾ പടച്ചുവടുന്നതിന് പിന്നിൽ ഒരുപാട് ബിസിനസ് താൽപര്യങ്ങളും തന്ത്രങ്ങളും ഉണ്ട്...
വീഡിയോ കാണുക ⤵️
Post a Comment