നബാത്തി ഖുതുബയുടെ അർത്ഥം ( ജുമാദൽ ആഖിർ മാസത്തിലെ രണ്ടാം വെള്ളി)
✍🏼മതിയായ രക്ഷനൽകുന്നവനും, നിലനിന്നുവരുന്ന ചര്യയുടെ ഉടമസ്ഥനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
പ്രസവിക്കപ്പെട്ടവരിൽ വെച്ച് ഏറ്റവും കൂടുതൽ ആദരവ് അർഹിക്കുന്ന, നഷ്ടപ്പെട്ടവരിൽ വെച്ച് ഏറ്റവും കൂടുതൽ പ്രതാപമുള്ള മുഹമ്മദ് നബിﷺയിലും, സുജൂദും റുകൂഉം ചെയ്യുന്നവരായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
മരണത്തെ സ്വീകരിക്കാൻ നിങ്ങൾ തയ്യാറാവുക, അത് നിങ്ങളുടെ മുറ്റങ്ങളിൽ തമ്പടിച്ചിരിക്കുന്നു. അതിന്റെ സംഭവിക്കലിനെ നിങ്ങൾ നിരീക്ഷിക്കുക നിങ്ങളെ വേട്ടയാടാൻ അത് ഉദ്ദേശിച്ചിരിക്കുന്നു. നിങ്ങളുടെ രൂപങ്ങളെ മറച്ചു കളയുന്ന സമയത്തിനു വേണ്ടി നിങ്ങൾ പ്രവർത്തിക്കുക. ആ പ്രവർത്തനം നിങ്ങളുടെ രക്ഷാമാർഗ്ഗത്തിലേക്ക് നിങ്ങളെ പ്രവേശിപ്പിക്കും. നിങ്ങൾ അല്ലാത്തവരുടെ വേഗത കൂടിയ വിയോഗത്തിൽ നിന്നും നിങ്ങൾ കണ്ടത് നിങ്ങളുടെ വയസ്സുകൾ ധൃതിയിൽ തീർന്നു കൊണ്ടിരിക്കുന്നു എന്ന വസ്തുത നിങ്ങളെ അറിയിച്ചിരിക്കുന്നു.
ശ്വാസങ്ങൾ എണ്ണപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്ന് ഇന്നലയെ തിരിച്ചെടുക്കാൻ സാദ്ധ്യമല്ല. മരണം മലിനമാക്കുന്ന ഒരു ജീവിതത്തിന്റെ സ്ഫുടതയാൽ അവൻ വഞ്ചിക്കപ്പെടാവതുമല്ല. മരണം ചുരുക്കിക്കളയുന്ന ഒരു ജീവിത കാലം നീണ്ടതായി അവൻ കാണുകയില്ല.
അവധി അടുത്തെത്തിയതിനെ സൂചിപ്പിക്കുന്ന നര ബാധിച്ചവനെ... നീ എന്താണ് കാത്തിരിക്കുന്നത്? സൽക്കർമ്മങ്ങൾ ചെയ്യാൻ കടപ്പെട്ട യുവത്വം ഉള്ളവനെ... -റബ്ബിങ്കൽ നന്മ ചെയ്യാത്തതിന്- നീ എന്ത് കാരണമാണ് ബോധിപ്പിക്കുക? മരണത്തിന്റെ കൂർത്ത നഖങ്ങൾ നിന്നിൽ ബന്ധിച്ചിരിക്കുന്നു. നാശത്തിന്റെ കാരണങ്ങൾ നിന്നിലേക്ക് ചേർന്നിരിക്കുന്നു. ദിവസങ്ങളുടെ കള്ളത്തരങ്ങൾ നീ വാസ്തവമാക്കിയിട്ടുണ്ട്. വിധിയുടെ വിപത്തുകൾ നിന്നെ പൊടിച്ചു കളഞ്ഞിട്ടുണ്ട്. നീ തുറിച്ചു നോക്കപ്പെടുന്ന വിപത്തുകളുടെ നാട്ടക്കുറിയായിട്ടുണ്ട്. മോചനമില്ലാത്ത മരണത്തിന്റെ ബന്ധിതനായിട്ടുണ്ട്.
മേൽപോട്ടു കണ്ണുയർത്തി നോക്കുന്നവനും, കഴിവു ചുരുങ്ങിയവനും, മുൻപല്ല് ചുരുങ്ങിയവനും, ഭൗതിക ലോകത്ത് നിന്ന് പിൻവാങ്ങുന്നവനും, മലക് -അസ്റാഈൽ- വന്നതിനാൽ നിന്റെ ആത്മാവ് അകന്നവനും, തടികാണപ്പെടുന്നവനുമാണ്. കുട്ടിയിലേക്കോ കുടുംബത്തിലേക്കോ നീ തിരിഞ്ഞു നോക്കുന്നില്ല.
കൊടുക്കുന്നതിനെ തൊട്ടും വാങ്ങുന്നതിനെ തൊട്ടും മറയുടെ നീക്കം നിന്നെ ജോലിയാക്കിയിരിക്കുന്നു. ഇടുങ്ങിയ ഖബറിലേക്ക് നീ ദാനമാക്കപ്പെട്ടു. കരച്ചിലും നിലവിളിയും നിന്നെ പിന്തുടർന്നു. നീ നീണ്ട യാത്രയിലായി. ഭാരമേറിയ ദിവസം നിന്നെ സ്വീകരിച്ചു. അന്ത്യദിനത്തിൽ നിന്നെ മഹാനായ അല്ലാഹു ﷻ വിചാരണ ചെയ്യുന്നതാണ്. കുറഞ്ഞതിനെ കുറിച്ചും അധികരിച്ചതിനെ കുറിച്ചും ചോദ്യം ചെയ്യപ്പെടും. അപ്പോൾ നീ മറന്നു പോയ നിന്റെ പ്രവർത്തനത്തെ പറയപ്പെടുന്നതായും അവ്യക്തമായ നിന്റെ തെറ്റുകൾ രേഖപ്പെടുത്തപ്പെട്ടതായും നീ കാണും.
നിന്റെ വഷളത്തരങ്ങൾ വെളിവാക്കപ്പെടും. നിവർത്തപ്പെട്ട ഗ്രന്ഥം നിനക്ക് നൽകപ്പെടും. എല്ലാ രഹസ്യത്തേയും അത് പരസ്യമാക്കും. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അതിൽ രേഖപ്പെടുത്തപ്പെട്ടിരിക്കും. ആ ദിവസം മിണ്ടാത്തവരായി സൃഷ്ടികൾ അല്ലാഹുﷻവിലേക്ക് യാത്രയാവും. ശേഷം അവന്റെ വിചാരണക്ക് അവർ വിധേയരാകും. എല്ലാ പ്രവർത്തകരിലും അവന്റെ വിധി അവൻ നടപ്പാക്കും. എന്നെന്നും നിലനിൽക്കുന്ന ജീവിച്ചിരിക്കുന്ന അല്ലാഹുﷻവിന് സർവ മുഖങ്ങളും താഴ്മ കാണിക്കും. അക്രമം ചുമന്നവർ പരാജയപ്പെട്ടിരിക്കും.
നമ്മളേയും നിങ്ങളെയും, അവൻ കൽപിച്ച കാര്യങ്ങൾ നിർവഹിക്കാൻ അല്ലാഹു ﷻ സഹായിക്കട്ടെ..,
*രക്ഷാകർതൃത്ത്വം സ്ഥിരമായി നിലനിൽക്കുന്ന ഒരുവന്റെ -അല്ലാഹുﷻവിന്റെ- വചനംഃ*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*وَكُلَّ إِنسَانٍ أَلْزَمْنَاهُ طَائِرَهُ فِي عُنُقِهِ ۖ وَنُخْرِجُ لَهُ يَوْمَ الْقِيَامَةِ كِتَابًا يَلْقَاهُ مَنشُورًا ﴿١٣﴾ اقْرَأْ كِتَابَكَ كَفَىٰ بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيبًا ﴿١٤﴾*
*(എല്ലാ മനുഷ്യനും അവന്റെ ശകുനം അവന്റെ കഴുത്തിൽ നാം അനിവാര്യമാക്കിയിരിക്കുന്നു. ഖിയാമത്തു നാളിൽ അവന് ഒരു ഗ്രന്ഥം നാം പുറത്ത് കൊണ്ട് വരും. നിവർത്തപ്പെട്ടതായി അതിനെ അവൻ കണ്ടുമുട്ടുന്നതാണ്. നിന്റെ ഗ്രന്ഥം നീ വായിച്ചു കൊള്ളുക. നിന്റെ പേരിൽ കണക്ക് നോക്കുന്നവനായി ഇന്ന് നീ തന്നെ മതി !)*
*(ഇസ്റാഅ് - 13 , 14)*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment