ഞാനെല്ല, വഹാബികൾ തന്നെയാണ് ശിയാക്കൾ, തെളിവുകൾ നിരത്തി സി. ഹംസ സാഹിബ് ശിയാ ആരോപണത്തിന് പറഞ്ഞ മറുപടി with video


ശിയാക്കൾക്ക് സ്വഹാബത്തിനോടാണ് വിരോധം. പ്രത്യേകിച്ച് അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നീ ഖലീഫമാരോട് കടുത്ത വിരോധമാണ് ശിയാക്കൾ വച്ചുപുലർത്തുന്നത്. എന്നാൽ അതേ പ്രകാരം തന്നെയാണ് വഹാബികളും.
അവർ തറാവീഹ് ഇരുപത് നിസ്കരിക്കാത്തത് അത് ഉമർ (റ) നടപ്പിലാക്കിയത് കൊണ്ടാണ്.
ജുമുഅയുടെ രണ്ടാം ബാങ്ക് നിഷേധിക്കുന്നത് ഖലീഫ ഉസ്മാൻ(റ) നിലവിൽ വരുത്തിയ ആചാരമായതുകൊണ്ടാണ്.
മുത്തലാഖ് ഉമറുൽ ഫാറൂഖ്(റ) നടപ്പിലാക്കിയ നിയമം ആയതുകൊണ്ടാണ് മുജാഹിദുകൾ അത് സ്വീകരിക്കാത്തത്. 
ശിയാക്കളോട് ആർക്കാണ് സാമ്യത എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. 

ശിയാക്കളുടെ പള്ളിയിൽ പ്രാദേശിക ഭാഷയിലാണ് ഖുതുബ.
വഹാബികളും ഇന്ന് അത് തന്നെയല്ലേ ചെയ്യുന്നത്.
ഷിയാക്കൾക്ക് തരീഖത്ത് ഇല്ല.
ആർക്കാണ് ശിയാക്കളോട് സാമ്യത.?
മഹാപണ്ഡിതൻ ശാലിയാത്തി അടക്കം കേരളത്തിലെ സുന്നി പണ്ഡിതന്മാർ ഷിയാക്കളാണ് എന്ന് അവരുടെ ആനുകാലികങ്ങൾ എഴുതിവെച്ചിട്ടുണ്ട്.
അതുകൊണ്ട് എനിക്ക് ധൈര്യമാണ്.
ഞാൻ ശാലിയാത്തി ഒക്കെ ഉള്ള ഷിയാ വിഭാഗത്തിലാണല്ലോ.?!
മുഴുവനായി വീഡിയോ കേൾക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക