മുസ്ലീങ്ങൾക്കെതിരെ ക്രിസ്ത്യൻ സംഘടനകൾ കള്ളക്കണക്ക് പ്രചരിപ്പിക്കുന്നു - സത്താർ പന്തല്ലൂർ
കേരളത്തിലെ ചില കൃസ്ത്യൻ സംഘടനകൾ 80:20 എന്ന ഒരു കള്ളക്കണക്ക് മുസ് ലിംകൾക്കെതിരെ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. മുസ് ലിംകൾക്ക് വേണ്ടി മാത്രം രൂപം നൽകിയ സച്ചാർ കമ്മിറ്റിയുടെ ശുപാർശ പ്രകാരം നടപ്പാക്കിയ പദ്ധതി 20% മറ്റു ന്യുനപക്ഷങ്ങൾക്ക് നൽകിയപ്പോൾ മുസ് ലിംകൾ അസഹിഷ്ണുത കാണിക്കാത്തതിൻ്റെ തിരിച്ചടിയാണിത്.
ജനസംഖ്യാനുപാതികമാക്കണമെന്നത് ഇക്കാര്യത്തിൽ മാത്രമല്ല ന്യൂനപക്ഷങ്ങൾക്കുള്ള എല്ലാ പദ്ധതികളും ജനസംഖ്യാനുപാതികമാവട്ടെ. സംസ്ഥാനത്തെ 60 ശതമാനത്തിലധികം വരുന്ന എയ്ഡഡ് കോളേജുകളും സകൂളുകളും കൃസ്ത്യൻ വിഭാഗമാണല്ലൊ ഇപ്പോൾ നടത്തി വരുന്നത്. അതും ജനസംഖ്യാനുപാതികമാക്കി വീതിക്കുന്നതല്ലേ സാമാന്യ മര്യാദ. പുതിയ ന്യൂനപക്ഷ വകുപ്പിനോട് അതുകൂടി സഭാ നേതൃത്വം പറയുമോ ?
Sathar Panthaloor
Post a Comment