പള്ളി പൊളിച്ചു പുഴയിൽ തള്ളി; ദേശീയ മാധ്യമങ്ങൾ മൗനവൃതം തുടരുന്നു.. വംശവെറിയും മുസ്ലിം വിരുദ്ധതയും അംഗീകരിച്ച് ഇനിയും പഞ്ചപുച്ഛമടക്കിയിരുന്നാൽ...?
യോഗി ആദിത്യനാഥ് പൊളിച്ചു പുഴയിലെറിഞ്ഞത് ഇന്ത്യൻ മതേതരത്വത്തിൻ്റെ മിനാരങ്ങളാണ്.!
ഉത്തർപ്രദേശിലെ ബറാബങ്കിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഗരീബ് നവാസ് മസ്ജിദ് പൊളിച്ചു അവശിഷ്ടങ്ങൾ കൊണ്ടുപോയി തോട്ടിലെറിഞ്ഞ സംഭവമുണ്ടായി. ചുരുക്കം ചിലയിടത്തൊഴിച്ച് ഒരു ദേശീയ മാധ്യമങ്ങളിലും ഈ വാർത്ത കാണനാവുന്നില്ല. ഇതൊരു മസ്ജിദല്ല, Residential Complex ആണെന്നാണ് യോഗിയുടെ ഭരണകൂടത്തിൻ്റെ വ്യാഖ്യാനം. വർഷങ്ങളായി അവിടെ ആരാധന നടത്തുന്ന വിശ്വാസികൾ ഉണ്ടെന്നിരിക്കെ ഇത്രമേൽ ബാലിശമായ ഒരു കാരണം പറയാൻ മാത്രം ഈ വർഗ്ഗീയ വാദികൾക്ക് സാഹചര്യങ്ങൾ ഉണ്ടെന്നത് ആശങ്കാജനകമാണ്.
ഈ പള്ളി പൊളിച്ചു നീക്കാൻ ഗവൺമെൻ്റിന് മാസങ്ങൾക്ക് മുമ്പ് തന്നെ പദ്ധതിയുണ്ടായിരുന്നു. ഇതിൻ്റെ ഭാഗമെന്നെന്നോണം സർക്കാരിനെതിരെ പ്രതിഷേധിച്ചതിൻ്റെ പേരിൽ ഒട്ടേറെ വിശ്വാസികളെ അറസ്റ്റ് ചെയ്യുകയുണ്ടായി. അതിൽ പലരുടെയും പേരിൽ ചാർത്തിയിട്ടുള്ളത് കൊലക്കുറ്റമാണ്.
പൊളിക്കുന്ന സമയത്ത് ഒന്നുകയറി പള്ളിയുടെ വാതിലടച്ച് പ്രതിഷേധിക്കാൻ പോലും ധൈര്യം അവിടെ കാലങ്ങളായി ആരാധ നിർവഹിച്ചിരുന്ന ആർക്കും ഉണ്ടായിരുന്നില്ലെന്ന് മൗലാന മുസ്തഫ പറയുന്നു. പകരം, വ്യാജ കേസുകൾ ഭയന്ന് പലരും വീടുകൾ ഉപേക്ഷിച്ച് മറ്റിടങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു പോലും.
കൊറോണയേക്കാൾ വലിയ മഹാമാരിയാവാനുള്ള മത്സരത്തിലാണ് ഈ വർഗ്ഗീയ വാദികൾ.!
UP is not only the biggest graveyard of this nation by Covid19, but also state govt sponsoring to destroy our culture, pluralism & demolishing religious structure. Strongly condemn the arbitrary action on Barabanki mosque & demand the restoration of this structure by govt soon.
വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്ന വാർത്തകൾ എല്ലാ അർത്ഥത്തിലും അവഗണിക്കപ്പെടേണ്ടതാണ്.
എന്നാൽ ഉത്തർപ്രദേശിലെ ബറാബങ്കിയിൽ 100 കൊല്ലത്തിൽ അധികം പഴക്കുള്ള ഗരീബ് നവാസ് പള്ളി പൊളിച്ചു മാറ്റിയത് ഹിന്ദുക്കളല്ല, ഹിന്ദുത്വത്തിന്റെ പേരിൽ എന്ത് അക്രമവും പ്രവർത്തിക്കാൻ ലൈസെൻസുള്ള ധിക്കാരിയായ യോഗി ആദിത്യനാഥിന്റെ ഭരണകൂടമാണ്.
ഇന്ത്യയിലെ വാർത്താ മാധ്യമങ്ങളിൽ വലിയ പങ്കും ഈ കൊടിയ അക്രമത്തെ അവഗണിച്ചത് ബി ജെ പി സർക്കാരിന്റെ മുമ്പിലുള്ള മുട്ട് മടക്കലായേ കണാനാകൂ.
മോദി സർക്കാരിന്റെ കീഴിൽ ഈ മഹാമാരി കാലത്തും തുടരുന്ന വംശവെറിയും മുസ്ലിം വിരുദ്ധതയും അംഗീകരിച്ച് ഇനിയും പഞ്ചപുച്ഛമടക്കിയിരുന്നാൽ അത് മതേതര ജനാധിപത്യ ഇന്ത്യയുടെ ശവപ്പറമ്പൊരുക്കലായിരിക്കുമെന്ന് എല്ലാവരും ഓർക്കണം.
മതങ്ങളുടെ ഇന്ത്യ തുടരണം.
അതിന് ഭരണകൂട ഫാഷിസം വിഘ്നമായിക്കൂടാ...
ഇന്ത്യയുടെ അടിസ്ഥാന ശിലയായ മതേതരത്വം നില നിന്ന് കാണാനാഗ്രഹിക്കുന്ന മുഴുവൻ ജനാധിപത്യ സ്ഥാപനങ്ങളും സംഘടനകളും ഉയിർത്തെഴുന്നേൽക്കണം.
മുന്നേറണം...
Post a Comment