പദ്യം കവിത, ഗീതം : ഇസ്ലാമിക വീക്ഷണത്തിൽ



സംഗീതം ആലപ്പിക്കലും ശവി ക്കലും ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയമാണെന്നോ, അല്ലെന്നോ വിധിയെഴുതുന്ന തിന് മുമ്പ് സംഗീതമെന്ന പദം കൊണ്ടുള്ള വിവക്ഷ എന്താ ണെന്ന് അറിയാതെ നിർവാ ഹമില്ല. പദ്യം, കവിത, ഗീതം, സംഗീതം എന്നീ മലയാള ഭാഷയിലെ നാലു പദങ്ങൾ പരസ്‌പരം ബന്ധപ്പെട്ട് കിടക്കു അവയായതിനാൽ ഇവകൾ ഒരേ അർത്ഥത്തെ സൂചിപ്പി ക്കുന്ന പര്യായപദങ്ങൾ الألفاظ المترادفة ആണെന്ന് തെറ്റിദ്ധരിക്കുന്ന പലരും നമ്മിലുണ്ടായേക്കാം. അതിനാൽ അറബിയിലും മലയാളത്തിലും ഈ നാലു പദങ്ങൾ കൊണ്ടുള്ള ഉദ്ദേശ്യ വും, അവ തമ്മിലുള്ള അർത്ഥ വ്യത്യാസങ്ങളും സംക്ഷിപ “തമായി വിവരിക്കുന്നത് സന്ദർ ഭോചിതമാകുമല്ലോ.

പദ്യം
വാക്കുകൾ പ്രത്യേക മാത്രാക മത്തിൽ അടുക്കിവെച്ചതിനാൽ രൂപം കൊണ്ട് ഒരു നിശ്ചിത
(بحر)
ത്തോടു കൂടിയുള്ള രചനയാ ണ് പദ്യം
(النظم)
എന്ന പേരിലറിയപ്പെടുന്നത്. വൃത്ത നിബന്ധനയില്ലാതെ സാധാരണ ഗതിയിലുള്ള രച നയാണല്ലോ ഗദ്യം
(النثر)
എന്ന് പറയപ്പെടുന്നത്.

കവിത 
പദ്യ രൂപത്തിലുള്ള രചനകൾ മുഴുവനും കവിതയാകുക യില്ലെന്നാണ് ആധുനിക പണ്ഡിതന്മാരുടെ അഭിപ്രായം. വികാരങ്ങളെ സ്പ‌ർശിക്കാതെ കുറെ വാക്കുകൾ ഭംഗിയായി അടുക്കിയാൽ അത് കവിതയാ കുന്നില്ല. അതിന് പദ്യം

(نظم)

എന്ന് മാത്രം പറയാം. നമ്മുടെ ചിന്താ വികാരങ്ങളെ ഇളക്കിമ റിക്കുന്ന രസപ്രദവും ചിന്തോ ദ്ദീപകങ്ങളുമായ രചനയാണ് കവിത

(الشعر)

എന്ന് പറയപ്പെടുന്നത്. സാ

ധാരണ ഗതിയിൽ പ്രസ്തുത ഗുണങ്ങളടങ്ങിയ പദ്യരൂപത്തിലുള്ള രചനകൾക്കാണ് കവിതയെന്ന് പറയപ്പെടുന്ന തെങ്കിലും ചില പണ്ഡിതന്മാരുടെ വീക്ഷണത്തി ൽ പ്രസ്‌തുത ഗുണങ്ങളുള്ള ഗദ്യരചനകൾക്കും കവിതയെന്ന് പറയപ്പെടുന്ന താണ്. ഇവരുടെ അഭിപ്രായത്തിൽ വൃത്തവും പ്ര ാസവും കവിതയ് ക്ക് അനിവാര്യമല്ല. ആകർഷകം മാത്രമാണ്. അത നുസരിച്ച് പദ്യക വിതയും, ഗദ്യക വിതയുമുണ്ടാകും, ഇതനുസരിച്ചു എല്ലാ പദ്യവും കവിതയല്ല. എല്ലാ കവിതയും പദ്യവുമല്ല. 
ليس كل نظم شعرا وليس كل شعر نظما  
ചില പദ്യങ്ങൾ കവിതയും, ചില കവിതകൾ പദ്യവുമാണ്. 
കവിത എഴുതുന്ന 
ആളാണല്ലോ കവി
(الشاعر)
കവികൾക്ക് തങ്ങളുടെ ജീവിതാനുഭവങ്ങളിൽ നിന്നും മറ്റും പല വികാരങ്ങളുണ്ടാകുന്നു. അവയെ പറ്റി ചിന്തിച്ചു തിരഞ്ഞെടുത്ത വാക്കുകളിൽ വിവരിക്കുകയോ വർണ്ണിക്കു കയോ ആണ് കവി
(شاعر)
ചെയ്യുന്നത്. അറബി വ്യാകര ണ ശാസ്ത്രത്തിൽ
(علم النحو)
വിരചിതമായ ആയിരം പദ്യ ങ്ങളടങ്ങിയ ഒരു സംക്ഷിപ്ത‌ത ഗ്രന്ഥമാണല്ലോ
(الخلاصة الألفية)
എന്നത്. ഇത് ഒരു കാവ്യഗ്രന്ഥമായി ആരും ഗണിക്കാ റില്ലല്ലോ? ഇത് പദ്യ
(نظم)
രചന മാത്രമാണ്. കവിത
(شعر)
.അല്ല
എന്നാൽ അബൂത്വയ്യിബിൻ്റെ യും, അബൂ തമ്മാമിന്റെയു മൊക്കെ ദീവാനുകൾ കാവ്യ ഗ്രന്ഥങ്ങളും അവയിലടങ്ങിയ പദ്യങ്ങൾ
شعر

(കവിത) എന്ന പേരിലുമാ ണല്ലോ അറിയപ്പെടുന്നത്.

പ്രസ്തു‌ത കവിതകളിലെ പ്ര തിപാദന വിഷയങ്ങളെ ആധാ രമാക്കി കവിതകൾ പലതായി തരം തിരിക്കപ്പെട്ടിട്ടുണ്ട്

العزل

പ്രേമ കാവ്യം

المرئية

അനുശോചന കാവ്യം

المدح

പ്രശംസാകാവ്യം

الهجاء

ആക്ഷേപഹാസ്യം

الحماسة

വീരഗാഥ

الملحمة

ഇതിഹാസം

المناقب

ഗുണകീർത്തനങ്ങൾ

التصوف

സൂഫിസം

المناجاة

കൾ തരംതിരിക്കപ്പെട്ടിട്ടുണ്ട്. പ്രാർത്ഥനാ ഭക്തിഗാനം( എന്നിങ്ങനെ അറബിക്കവിത ഗീതം

പ്രസ്തു‌ത പദ്യങ്ങളോ, കവിതകളോ പാടപ്പെടുമ്പോൾ, അല്ലെങ്കിൽ പാടപ്പെടുന്നവയാ ണെന്ന നിലയ്ക്ക് അവ ഗീതം അല്ലെങ്കിൽ പാട്ട്

(النشيدة)

എന്ന പേരിലറിയപ്പെടുന്നു.

കവിതകൾ ആലപിക്കുന്നതിന്

അറബിയിൽ

إنشاد الشعر

എന്ന് പറയപ്പെടുന്നു.

പാട്ടുകൾ എങ്ങനെ പാടി യാലും അത് ഗീതം തന്നെ യാണ്. എന്നാൽ പ്രസ്‌തുത പദ്യങ്ങളോ കവിതകളോ കേൾക്കാനിമ്പമുള്ള മധുരശ ബ്ദങ്ങളോടെ ആകർഷകവും ഭാവോദ്ദീപകങ്ങളുമായ രീതി യിലും താളങ്ങളിലും ആലപിക്കപ്പെടുമ്പോഴാണ് ഈ ഗീത ങ്ങൾ സംഗീതം

(الغناء)

എന്ന പേരിലറിയപ്പെടുന്നത്. ചുരുക്കത്തിൽ എല്ലാ

نظم

കൾക്കും

شعر

എന്ന് പറയപ്പെടാത്തതുപേ ാലെ എല്ലാ ഗീതങ്ങൾക്കും സം ഗീതമെന്നും പറയപ്പെടുകയില്ല എന്ന വസ്തുത നാം ആദ്യമാ™ യി ഗ്രഹിക്കേണ്ടതുണ്ട്.

കവിത; ഇസ്‌ലാമിക ദൃഷ്ടിയിൽ കവിത

شعر

രചിക്കലും ആലപിക്കലും ശ്രവിക്കലും ഇസ്ലാമിക വീ ക്ഷണത്തിൽ അനുവദനീയ മാണ്. എന്നാൽ അമിത പ്രശം സ, ഒരു നിശ്ചിത സ്ത്രീയുടെ സൗന്ദര്യവർണന, ഒരു സുമുഖ ബാലന്റെ ശൃംഖാരം, മുതലാ യവയടങ്ങിയവയാണെങ്കിൽ അത് കുറ്റകരവും, പാടുന്നവൻ സാക്ഷിക്ക് കൊള്ളരുതാത്തവനും കവിത; ഇസ്‌ലാമിക ദൃഷ്ടിയിൽ കവിത

شعر

രചിക്കലും ആലപിക്കലും ശ്രവിക്കലും ഇസ്‌ലാമിക വീ ക്ഷണത്തിൽ അനുവദനീയ മാണ്. എന്നാൽ അമിത പ്രശം സ, ഒരു നിശ്ചിത സ്ത്രീയുടെ സൗന്ദര്യവർണന, ഒരു സുമുഖ ബാലൻ്റെ ശൃംഖാരം, മുതലാ യവയടങ്ങിയവയാണെങ്കിൽ അത് കുറ്റകരവും, പാടുന്നവൻ സാക്ഷിക്ക് കൊള്ളരുതാത്ത വനും فاسق)

തെമ്മാടിയുമാണ്.

إنشاء الشعر واستماعه جائر، وتُردّ شهادة الشاعر اذا كان يُفحش ويشبب بامرأة بعينها .... ولو كان يشبب بغلام ويذكرانه يعشقه قال الروياني يفسق وان لم يعينه لان النظر إلى الذكور بالشهوة حرام بكل حال. وفي التهذيب وغيره اعتبار التعيين في الغلام كالمرأة (روضة ص (۲۲۹)

സദാചാരനുശാസനം, തത്വ ജ്ഞാനം, സദ്‌സ്വഭാവം, ഐഹിക പരിത്യാഗം മുതലാ യ പുണ്യങ്ങളിൽ വിരചിതമാ യ കവിതകളും ഏതെങ്കിലും സുകൃതങ്ങൾക്കോ, നബി ചര്യ യിലേക്കോ, ഏതെങ്കിലുമൊരു തെറ്റിൽ നിന്ന് പിന്മാറുന്ന തിന്നോ പ്രോത്സാഹിപ്പിക്കുന്ന കവിതകളും, രചിക്കലും അവ കളുടെ ആലാപനവും അവ ശ്രവിക്കലും സുന്നത്താണെന്ന് പല പണ്ഡിതന്മാരും പ്രസ് താവിച്ചിട്ടുള്ളത് തന്നെയാണ്. കാരണം, ഒരു സുകൃതത്തിലേ ക്കുള്ള മാധ്യമവും സുകൃതം തന്നെയാണല്ലോ എന്ന്

ابن حجر الهيتمي

പ്രസ്‌താവിക്കുന്നു.
كل شعر فيه الأمر بالطاعة أو كان حكمة أو كان في مكارم الأخلاق أو الزهد ونحو ذلك من خصال البركحت على طاعة أو سنة أو اجتناب معصية يكون من انشائه وانشاده وسماعه سنة كما صرح به غير واحد من أئمتنا وهو ظاهراذ وسيلة الطاعة طاعة (كف الرعاع)

ഇമാം അദ്റഈ(റ) എഴുതുന്നു
وما أحسن قول الماوردي رح : الشعر في كلام العرب مستحب ان حذر من الدنيا أو رغب في الآخرة أو حث على مكارم الأخلاق ومباح وهو ما سلم من فحش وكذب ، ومحظور وهو ما اقترن بأحدهما ( كف الرعاع)

ഇമാം മാവർദി (റ) യുടെ വാ ക്ക് എത്ര സുന്ദരം:(ഇസ്ലാമിക വീക്ഷണത്തിൽ) അറബിക്കവി തകളെ മൂന്നായി തരം തിരിക്ക പ്പെടാം.
 (1)

مستحب

(അഭികാമ്യം)

(2)

مباح(അനുവദനീയം)

(3)

محظور

നിഷിദ്ധം കവിതയിലെ പ്ര തിപാദനം: ഐഹി ക ലൗകിക ജാഗ്ര തയുണ്ടാക്കൽ, പ ാരലോകതാൽപ ര്യം ജനിപ്പിക്കൽ, സൽ സ്വഭാവ പ്ര ാത്സാഹനം മുത ലായവയിലേതെ ങ്കിലുമൊന്നാണെ ങ്കിൽ പ്രസ്‌തുത കവിതകളാണ്

مستحب
(അഭികാമ്യം) ആയിത്തീരുന്നത്. അമിത പ്രശംസ, കള്ളം മുതലായ വയിൽ നിന്ന് മുക്തമാണെങ്കി ലാണ്

مباح
(അനുവദനീയം) ആകുന്നത്. ഇവ രണ്ടിലേതെങ്കിലുമൊന്നു ണ്ടായാലാണ്

محظور
(നിരോധിക്കപ്പെട്ടതായിത്തീരു ന്നത്.)

കവിതകൾ നബിസ) കേൾക്കുകയും പ്രാത്സാ ഹിപ്പിക്കുകയും ചെയ്‌തതായി ഹദീസു ഗ്രന്ഥങ്ങളിൽ വന്നി ട്ടുണ്ട്. അവകൾ ആദ്യത്തെ രണ്ടിനങ്ങളിൽ പെട്ടതാണെന്ന തിൽ തർക്കമില്ല. ഇസ്‌ലാമിനെ തരം താഴ്ത്തുവാനും ഇസ്ല‌ാ മിൻ്റെ പ്രവാചകരെ തേജോ വധം ചെയ്യുവാനും ഖുറൈശി കാഫിറുകൾ കവിതയിലൂടെ ശ്രമം നടത്തിയപ്പോൾ അവ രുടെ കുതന്ത്രങ്ങളെ അതേ രീതിയിൽ തന്നെ കവിതകളി ലൂടെ നേരിടുവാനും ചെറു ക്കുവാനും റസൂൽ തിരുമേനി (സ) തൻ്റെ അനുചരന്മാരായ കവികൾക്ക് അനുവാദം കൊ ടുക്കുകയുണ്ടായി. അവരുടെ കുതന്ത്രങ്ങളെ ചെറുത്തു തോൽപിക്കും വിധമുള്ള കവി തയിലൂടെ നബിയുടെ കവിയാ യ ഹസ്സാനുബ്നു സാബിത്തും മറ്റും അവരെ നിഷ്പ്രഭരാക്കു 7 കയും ചെയ്‌ത ചരിത്രങ്ങൾ സുപ്രസിദ്ധമാണല്ലോ.

✍️മൂസക്കുട്ടി ഹസ്റത്ത്