ആദർശപ്രസ്ഥാനത്തിന്റെ നിലപാടുകളിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യേണ്ട..അബ്ദുൽ ഹമീദ് ഫൈസിയെ ഉസ്താദിന് വലിയ മതിപ്പായിരുന്നു - കുമരംപുത്തൂർ എ.പി ഉസ്താദിനെ അനുസ്മരിച്ചു ഓണംപിള്ളി മുഹമ്മദ് ഫൈസി
രോഗത്തിന്റെ അവശതകൾ നിരന്തരം ബുദ്ധി മുട്ടിക്കുമ്പോഴും ശൈഖുന സംഘടനാ വിഷയ ങ്ങളിൽ കൃത്യമായി ഇടപെട്ടിരുന്നു.എന്തെങ്കിലും സങ്കീർണ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമ്പോൾ ആദ്യം വരുന്ന ഫോൺകോൾ ഉസ്താദിന്റെതായി രുന്നു. സമസ്ത എന്ന ആദർശപ്രസ്ഥാനത്തിന്റെ നിലപാടുകളിൽ ഒരു വിട്ടുവീഴ്‌ചയും ചെയ്യേണ്ട തില്ലെന്ന് നിരന്തരം ഉപദേശിക്കുമായിരുന്നു.
ചില വിഷയങ്ങളിൽ പ്രതികരണം വൈകിപ്പോയാൽ എ.പി ഉസ്താദിന്റെ ഫോൺ കോൾ ഉറപ്പാണ്. 'എന്താണിങ്ങനെ മിണ്ടാതിരിക്കുന്നത് യ്യ്? എവിടെ ഉള്ളത്? ഒന്നും അറിഞ്ഞില്ലേ?' എന്നൊക്കെയാകും തുടക്കം. അഭിവന്ദ്യരായ അബ്ദുൽ ഹമീദ് ഫൈസിയെ ഉസ്താദിന് വലിയ മതിപ്പായിരുന്നു. ഒരുവേള അദ്ദേഹ ത്തിനെതിരെ ചില പ്രശ്‌നങ്ങൾ ഉയർന്ന് വന്ന പ്പോഴൊക്കെ ഉസ്താദ് ഉപദേശിക്കും. നില പാട് ഉറച്ച് പറയാൻ ധൈര്യം പകരും. ആ ബന്ധമങ്ങനെ ഗാഢമായി തീർന്നപ്പോൾ ഇടക്ക് ശൈഖുനയുടെ വിശേഷമറിയാൻ അങ്ങോട്ട് വിളിക്കുന്നതിലേറെ ഇങ്ങോട്ട് വിളിച്ചു എന്റെ പിതാവിന്റെ അസുഖ വിവരങ്ങൾ ചോദിക്കും. ഉപ്പാക്കും ഉസ്താദിൻ്റെ അസുഖമുണ്ടെന്ന് പറയുമ്പോൾ 'വിഷമിക്കേണ്ട അല്ലാഹു ശിഫ യാക്കട്ടെ' എന്ന് ദുആചെയ്‌ത് ആശ്വസിപ്പിക്കും. അങ്ങനെയൊരു ജീവിതധന്യത ഹൃദയവേദന കളിൽ ആശ്വാസം പകരുന്നതിനായി എനിക്ക് സ്വന്തമായി ഉണ്ടായിരുന്നു എന്നതൊക്കെയ ല്ലാതെ മറ്റെന്താണ് നമ്മുടെ ജീവിതഭാഗ്യം?
(എ.പി. കുമരംപുത്തൂർ ഉസ്താദ് സ്മരണിക പേജ് 111)
Post a Comment