നബി(സ)യുടെ സ്നേഹസാമ്രാജ്യം
ഹമെന്ന വികാരത്തെ നിർവചിക്കു സേന്നതിൽ മനുഷ്യന്റെ തത്വശാസ്ത്രങ്ങൾ പരാജയപ്പെട്ടെന്നു വേണം പറയാൻ കാരണം, സ്നേഹത്തെക്കുറിച്ച് ഇതുവരെ ഉന്നയിക്കപ്പെട്ട നിർവചനങ്ങളും ഇപ്പോൾ കരുതിവരുന്ന ധാര ണകളുമെല്ലാം ഭാഗികമോ അപൂർണമോ ആണ്. ഉദാഹരണമായി ചിലർ സ്നേഹത്തെ നിർവചി ച്ചത്, ലൈംഗിക അടുപ്പത്തിലേക്ക് നയിക്കുന്ന താൽപര്യം എന്നാണ്. മറ്റു ചിലർ, ഒരാൾക്ക് മറ്റൊരാളോടോ ഒരു വസ്തുവിനോടോ സാഹ ചര്യത്തോടോ തോന്നുന്ന സന്തോഷകരമായ അനുഭൂതി എന്നാണ്. ചിലർക്കത് പറഞ്ഞുണ്ടാ ക്കുന്നതും ചമയ്ക്കുന്നതുമായ വിവരണമാണ്. മറ്റു ചിലർക്ക് തങ്ങളുടെ മതപരമോ സാമുദായികമോ ആയ പിടിച്ചുനിൽക്കലുകൾക്കുള്ള കുറുക്കുവ ഴിയാണ്. ഏതെടുത്താലും അവയൊക്കെയും അപൂർണമാണ്. മേൽപ്പറഞ്ഞവയെക്കുറിച്ചൊ ക്കെ സ്നേഹമെന്നു പറയുന്നതിനേറെ നല്ലത് ഇഷ്ടമെന്ന് മാത്രം പറയലാണ്. ഇഷ്ടംതന്നെ യല്ലേ സ്നേഹമെന്ന് ചോദിക്കരുത്. ഇഷ്ടം എന്ന ത് സ്നേഹത്തിന്റെ ഒരുഭാഗം മാത്രമാണ്. ഇഷ്ടം കേവലമാണ്. സ്നേഹമാകട്ടെ മനുഷ്യന്റെ ജീവി തത്തിൻ്റെ എല്ലാ ഘടകങ്ങളെയും എല്ലാ സാ ഹചര്യങ്ങളെയും പ്രവർത്തനങ്ങളെയും ചൂഴ്ന്നു നിൽക്കുന്ന വികാരമാണ്. ചിലപ്പോൾ ഒന്നും പറ യാത്ത ഒന്നും ചെയ്യാത്ത നിലപാടുകൾ മാത്രം സ്നേഹമെന്ന വികാരത്തെ പ്രകടിപ്പിക്കും. സ്നേ ഹത്തെക്കുറിച്ചുള്ള ഈ ദർശനം ഇസ്‌ലാമിക തത്വശാസ്ത്രത്തിൻ അധിഷ്ഠിതമാണ്.
ഇസ്ലാം ഒരു ഉദാഹരണം വഴിയാണ് അത് അവതരിപ്പിച്ചത്. തിരുവചനത്തിൽ പറയുന്നു; അല്ലാഹു തൻ്റെ കാരുണ്യത്തെ നൂറായി പകു ത്തു. അതിൽ ഒരംശം മാത്രം ഈ പ്രപഞ്ചത്തി നുവേണ്ടി നൽകി. അങ്ങനെ ലഭിച്ച ആ ഒരംശം കൊണ്ടാണ് ഈ ലോകത്തെ എല്ലാ സ്നേഹവും കാരുണ്യവും ഇഷ്ടവും ഉണ്ടാകുന്നത്. കുഞ്ഞി ന് പാല് കുടിക്കാനുള്ള സൗകര്യം ഉണ്ടാക്കി ക്കൊടുക്കാൻ അമ്മപ്പശു കാലുയർത്തിക്കൊ ടുക്കുന്നതുപോലും ആ അംശത്തിന്റെ അംശം കൊണ്ടാണെന്ന് തിരുവചനം പറയുന്നു. അങ്ങ നെ പറയുമ്പോൾ സ്നേഹം മേൽപ്പറഞ്ഞതുപോ ലെ സർവതല സ്പർശിയായിരിക്കേണ്ടതും സർവ കാലികമായിരിക്കേണ്ടതുമാണ്.
സ്നേഹിച്ചവരും സ്നേഹം പ്രകടിപ്പിച്ചവരും പ്രപ ഞ്ചത്തിലൂടെ കടന്നുപോയിട്ടുണ്ടാകാം പക്ഷേ മേൽപ്പറഞ്ഞ അർഥത്തിലുള്ള ശരിയായ സ്നേ ഹം പങ്കുവച്ച ഏക ജീവിതം മഹാനായ നബി തി രുമേനി(സ്വ)യുടേതുതന്നെയായിരിക്കും. വെറും ഒരു അവകാശവാദമല്ല ഈ പ്രകടിപ്പിച്ചത്. ഇത് അന്ധമായ പക്ഷാപാതവുമല്ല. കാരണം സാ ക്ഷാൽ സ്നേഹമുണ്ടായോ എന്ന് കണ്ടെത്താൻ ഒരു വ്യക്തിത്വത്തിൻ്റെ ജീവിതത്തിലെ ഇഷ്‌ടങ്ങ ളെയും ചേർത്തുവയ്ക്കണം. എന്നിട്ട് അത് ആ വ്യ ക്തിയുടെ ജീവൽസ്പർശിയായ വികാരമായിരു ന്നോ എന്ന് കണ്ടെത്തുകയും വേണം. അതിനു മാത്രം സമ്പൂർണമായി രേഖപ്പെടുത്തപ്പെട്ട ജീവ ചരിത്രമുള്ള ആരെയും നമുക്ക് കാണാൻ കഴിയു ന്നില്ല. കഴിഞ്ഞുപോയ ചരിത്രപുരുഷൻമാരിൽ പ്രവാചകന്മാരും പുണ്യാളന്മാരും ദൈവതുല്യ രും യോദ്ധാക്കളും ക്രൂരന്മാരും എല്ലാവരും ഉണ്ടാ യിട്ടുണ്ട്. പക്ഷേ അവരെയെല്ലാം നാം അതത് വിശേഷണങ്ങൾ ഉപയോഗിച്ച് വിളിക്കുന്നത് അവരവരുടെ ജീവിതത്തിൽനിന്ന് നമുക്ക് കിട്ടിയ ഏതാനും രംഗങ്ങളുടെ പിൻബലത്തിൽ മാത്രമാ ണ്. ജനനം മുതൽ മരണം വരെ ജീവിത ഘട്ടങ്ങ ളിൽ എല്ലാം അവരവരുടെ സ്വഭാവമോ സമീപ നമോ കൃത്യമായി വായിച്ചെടുക്കാൻ കഴിയുന്ന ജീവചരിത്രങ്ങൾ എഴുതപ്പെട്ടിട്ടില്ല. അതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടില്ല. അല്ലെങ്കിൽ സ്ര ഷ്ടടാവായ അല്ലാഹു അത്തരമൊരു സാഹചര്യ ത്തെ സൃഷ്‌ടിച്ചില്ല. അതുകൊണ്ട് പ്രത്യേക ആവ ശ്യങ്ങൾ എന്തെങ്കിലും അല്ലാഹു ഉദ്ദേശിക്കാത്ത തുകൊണ്ടായിരിക്കാം. എന്നാൽ മുഹമ്മദ് നബി (സ്വ)യെ അല്ലാഹു നിയോഗിക്കുന്നത് ഇനിയു ള്ള ലോകത്തിൻ്റെ മുഴുവൻ മാർഗദർശിയായി ട്ടാണ്. ഇനിയൊരു ദൂതനെ അവൻ അയക്കുന്നി ല്ല. അതിനാൽ ഈ അന്ത്യദൂതന്റെ ജീവിതം ഒരു പാഠമായി സംരക്ഷിക്കപ്പെട്ട് വെക്കേണ്ടതുണ്ട്.
ആ പാഠങ്ങൾ മനുഷ്യജീവിതത്തെ അതിൻ്റെ എല്ലാ മോചനങ്ങളിലേക്കും നയിക്കാൻ പര്യാ പതമായിരിക്കേണ്ടതുമുണ്ട്. അത് എല്ലാ അർ ഥത്തിലും കൈവന്നതും ഉള്ളതും മഹാനായ നബി(സ)യുടെ ജീവിതത്തിലാണ്
അതിനാൽ നബി തിരുമേനി(സ)യുടെ ജീവിത ത്തിൻ്റെ ഓരോഘട്ടവും പരിശോധിച്ചാൽ നബി മനസിൻ്റെ സ്നേഹചിത്രങ്ങൾ ലഭിക്കും. അതെ ല്ലാം ചേർത്തുവയ്ക്കുമ്പോൾ ഈ പ്രവാചകൻ്റെ സ്നേഹസാമ്രാജ്യം കാണാനാവും ഒരുപാടുണ്ട്, ഇവിടെ ഒതുക്കാനാവാത്ത അത്തരം ചിത്രങ്ങൾ. അവ ജീവിതത്തിൻ്റെ വിവിധ പരിസരങ്ങളിൽനി ന്ന് പകർത്തിയതാണ്. വീട്ടകത്തിൽനിന്ന് തുട ങ്ങിയാൽ നബി(സ) വീട്ടിൽ നല്ല കുടുംബനാഥ നും സ്നേഹമുള്ള ജീവിതപങ്കാളിയുമായിരുന്നു. വീട്ടുജോലികളിൽ നബി സഹായിക്കുമായിരു ന്നു. അവർ പ്രയാസപ്പെടാതിരിക്കാൻ സ്വന്തം കാര്യങ്ങൾ സ്വയമായി ചെയ്യുമായിരുന്നു. ഭാര്യ മാരോട് ഏറ്റവും നല്ല രീതിയിൽ പെരുമാറുന്ന വനാണ് നിങ്ങളിൽ ഏറ്റവും ഉത്തമനെന്ന് പ്ര ഖ്യാപിക്കണമെങ്കിൽ അത് തൻ്റെ ജീവിതത്തിൽ ഉണ്ടായിരിക്കണമല്ലോ.
മക്കളിലേക്കും പേരമകളിലേക്കും എത്തു മ്പോൾ നബി(സ) സ്നേഹനിലാവായി പെയ്തിറ ങ്ങുന്നത് കാണാം. മകൾ ഫാത്തിമ(റ) വീട്ടിലേ ക്ക് വരുമ്പോഴുള്ള ഒരു രംഗം മാത്രം മതി ആ മനസ് വായിക്കാൻ. എഴുന്നേറ്റുനിന്ന് സ്വാഗതം നേർന്നു മകളെ സ്വീകരിക്കുകയും തന്റെ അരി കിലിരുത്തുകയും ചെയ്യുമായിരുന്നു ഈ പിതാ വ്. കൊച്ചുമക്കളെ നിസ്കരിക്കുമ്പോൾ തോളിൽ വെച്ച് നിസ്കരിക്കുകയും അവർക്കുവേണ്ടി ചില പ്പോൾ നിസ്കാരം നീട്ടുകവരെയും ചെയ്യുമായി രുന്നു അവരുടെ ഈ പിതാമഹൻ. പെരുന്നാൾ പൊലിവ് ഇല്ലാത്തതിൻ്റെ പേരിൽ വഴിവക്കിൽ കരഞ്ഞിരിക്കുന്ന കുട്ടിയോട് ചേർത്തുപിടിച്ചു കൊണ്ട് 'ഞാൻ നിൻ്റെ പിതാവാകുന്നത് നിന ക്ക് സന്തോഷമല്ലേ' എന്ന് ചോദിച്ച് ആശ്വസി പ്പിക്കുമ്പോഴും അടുത്തടുത്ത വിരലുകൾ ഉയർ ത്തിക്കാണിച്ചു അനാഥയെ സംരക്ഷിക്കുന്നവ രും ഞാനും സ്വർഗത്തിൽ ഇങ്ങനെ ആയിരിക്കു മെന്ന് പ്രസ്താവിക്കുമ്പോഴും ആ സ്നേഹം കുട്ടിക ളുടെ ലോകത്തെ മുഴുവൻ കീഴടക്കുകയാണ്.
രോഗികളെ സന്ദർശിക്കുമ്പോഴും അത് തന്റെ സമുദായത്തിൻ്റെ ബാധ്യതയാണെന്ന് പ്രഖ്യാ പിക്കുമ്പോഴും നബി തങ്ങൾ അശരണരുടെ അത്താണിയായി മാറുകയാണ്. നിറത്തിൻ്റെ പേരിൽ മുഖം ചുളിച്ചു സംസാരിച്ച ഉന്നതനായ സഹാബിയോട് മുഖത്ത് നോക്കി 'നിന്നിൽ ഇപ്പോഴും ജാഹിലിയ്യത്ത് അവശേഷിക്കുന്നു' എന്ന് പറയുമ്പോൾ സ്നേഹം താക്കീതായി മാ റുകയായിരുന്നു. അടിമകളെ മൃഗങ്ങളെപ്പോലെ ഉപയോഗിച്ചിരുന്ന ആ കാലഘട്ടത്തിൻ്റെ സമീപ നത്തെ 'അവർ നിങ്ങളുടെ സഹോദരങ്ങളാണ്' എന്ന ഒരു വാചകംകൊണ്ട് തിരുത്തുമ്പോൾ
നബിയുടെ സ്നേഹക്കുളിർ അവഗണനകളുടെ യും ക്ലേശങ്ങളുടെയും കൈപ്പുനീർ കുടിക്കുന്ന അടിമകളുടെ ലോകത്തെയും കീഴടക്കുകയായി രുന്നു. അത് പിന്നെ അവിടെ നിന്നെല്ലാം വളർന്ന് ലോകത്തെ അത്ഭുതപ്പെടുത്തുന്ന വിധം ജന്മശ ത്രുക്കളിലേക്ക് വരെ പൊട്ടിയൊഴുകുകയുണ്ടാ യത് ലോകം കണ്ടതാണ്.
മക്കാ വിജയത്തിൻ്റെ നാളിൽ കഅ്ബാലയ ത്തിൻ്റെ വാതിൽ കട്ടിളകളിൽ കൈവച്ചുനിന്നു കൊണ്ട് എല്ലാവർക്കും സ്വന്തം ഹൃദയത്തിന്റെ സ്നേഹവാതിൽ തുറന്നുകൊടുക്കുകയായിരു ന്നു നബി(സ). നബി(സ)യുടെ സ്നേഹം കണ്ട നുഭവിച്ച ഒരു സഹാബി പറയുന്നുണ്ട്, നബി(സ) മന്ദമാരുതനെപ്പോലെ എല്ലാവരിലേക്കും മന്ദം മന്ദം ഒഴുകിയെത്തുന്ന കുളിർ തെന്നലായിരുന്നു എന്ന്. ആ തെന്നൽ പിന്നെയും കടന്ന് ജന്തുലോ കത്തിന്റെ മറ്റു തട്ടുകളിലേക്ക് വരെ കടന്നു. ജീവി തക്ലേശം ബോധിപ്പിക്കാൻ തിരുനബിക്ക് മുന്നി ലെത്തിയ സവാദുബ്‌നു റബീഅ്(റ)വിന് നബി (സ) ഒരു പറ്റം ഒട്ടകങ്ങളെ നൽകി നടത്തിയ ഉപ ദേശം, ഒട്ടകത്തെ പോറ്റി പാൽ കറന്നെടുത്തു വിറ്റ് കുടുബം പോറ്റണമെന്നായിരുന്നില്ല. മറി എത്തുച്ച്, അവയോട് കാരുണ്യം കാണിക്കണമെന്നാ യിരുന്നു. വീട്ടിലെത്തിയാൽ ഒട്ടക കുട്ടികളെ നല്ല ആഹാരം നൽകി നന്നായി നോക്കാൻ വീട്ടുകാ രോട് പറയണം, ഒട്ടകത്തിന്റെ പാൽ അതിന്റെ കുട്ടികൾക്കുകൂടി ആവകാശപ്പെട്ടതാണ് എന്ന് അവരെ തര്യപ്പെടുത്തണം, ഒട്ടകങ്ങളെ കറക്കു ന്നതിനു മുമ്പ് അവരോട് നഖം മുറിക്കാൻ പ്രത്യേ കം ഓർമിപ്പിക്കണം... തുടങ്ങി ആ സ്നേഹം ഒട്ടക ലയങ്ങളിലേക്ക് വരെ അരിച്ചിറങ്ങുന്നു. പക്ഷി കുഞ്ഞുങ്ങളെ കൂട്ടിലടച്ച വ്യക്തിയോട് അതി നെ തുറന്നുവിടണമെന്നും തള്ളപ്പക്ഷിയുടെ മനോവേദന മനസിലാക്കണമെന്നും ഓർമിപ്പി ച്ച നബി(സ) ചെറുപ്രാണികളെ തീയിലിട്ടു കരി ക്കുന്നതിൽ വേദനയോടെ ദേഷ്യപ്പെട്ടു.
അല്ലാഹു പറയുന്നു: 'നിങ്ങളിൽനിന്നുതന്നെ യുള്ള ഒരു റസൂൽ നിങ്ങൾക്കിതാ വന്നിരിക്കു ന്നു. നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത് അവി ടത്തേക്ക് അസഹനീയമാണ്. നിങ്ങളുടെ സന്മാ ർഗ പ്രാപ്‌തിയിൽ അതീവേച്ചുവും സത്യവിശ്വാ സികളോട് ഏറെ ആർദ്രനും ദയാലുവുമാണ് അവിടന്ന് (തൗബ: 128). ഈ സൂക്തത്തിൽ അല്ലാ ഹു പ്രവാചകനെ അവതരിപ്പിക്കുന്നത് ആ മന സിൻ്റെ സ്നേഹം വെച്ചുകൊണ്ടാണ്. വിശ്വാസി കൾ നബി(സ) മനസിൻ്റെ ഈ സ്നേഹവികാരങ്ങ ളെ നന്നായി പഠിച്ചെടുക്കേണ്ടത് അനിവാര്യമാ ണ്. അപ്പോഴാണ് നബിയോടുള്ള സ്നേഹം എത്ര മാത്രം വലിയ ബാധ്യതയാണ് എന്നത് വിശ്വാസി കൾക്ക് തിരിച്ചറിയാൻ കഴിയുക. നബി ഓർമകൾ അന്തരീക്ഷത്തിൽ പ്രകമ്പനം കൊള്ളുന്ന റബീ ഉൽ അവ്വലിന്റെ ദിനരാത്രങ്ങൾ അതിനുവേണ്ടി ഉപയോഗപ്പെടുത്തുമ്പോൾ നാം ആ സ്നേഹവല യത്തിൽ വിലയം പ്രാപിക്കുകയാണ്.
(മുഹമ്മദ് തയ്യിൽ അസ്ഹരി
വെള്ളി പ്രഭാതം)
Post a Comment