തെക്കൻ കേരളത്തിൽ സമസ്തയില്ലേ..? കണക്കുകൾ പുറത്ത് വരുമ്പോൾ


▪️കന്യാകുമാരി മുതൽ തൃശൂർ വരെ 
1311 മദ്റസകൾ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ അംഗീകരിച്ച് പ്രവർത്തിക്കുന്നവയാണ് .

▪️തെക്കൻ കേരളത്തിൽ 77 റൈഞ്ച് കമ്മറ്റികളുണ്ട്.  

▪️4000 ൽ അധികം MSR ഉള്ള ഉസ്താദുമാരുണ്ട്.

▪️3 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ മദ്രസകളിൽ പഠനം നടത്തുന്നുണ്ട്.

▪️ നൂറോളം മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെയുമുണ്ട്.

▪️ സമസ്ത വടക്ക് മാത്രം ഒതുങ്ങണം എന്ന് ആരും വ്യാമോഹിക്കേണ്ടതില്ല. 
കേരളത്തിലെ എല്ലാ ജില്ലകളിലും ,പതിനഞ്ചോളം മറ്റ് സംസ്ഥാനങ്ങളിലും ,ലക്ഷദ്വീപിലും അന്തമാനിലും, ഗൾഫ് നാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലുമൊക്കെ സമസ്ത എന്ന വടവൃക്ഷത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയിട്ടുണ്ട്........

ആകെ സമസ്ത മദ്രസകളുടെ എണ്ണം 10779 ആയിട്ടുണ്ട്.

( ജിം.എം സ്വലാഹുദ്ദീൻ ഫൈസി)



തെക്കൻ കേരളത്തിൻ സമസ്തയും AP വിഭാഗം സമസ്തയും ഇല്ലന്ന് സലാം സാഹിബിനോട് ആരാണ് പറഞ്ഞത് ?

ആലപ്പുഴ റൈഞ്ച് മദ്റസകൾ
സമസ്ത- 40
AP വിഭാഗം - 14
ദക്ഷിണ - 0
ആകെ =54

അമ്പലപ്പുഴ റൈഞ്ച്
സമസ്ത- 22
AP വിഭാഗം -1
ദക്ഷിണ-0
ആകെ - 23

മണ്ണഞ്ചേരി റൈഞ്ച്
സമസ്ത- 17
AP വിഭാഗം -4
ദക്ഷിണ - 3
ആകെ = 24

മാന്നാർ റൈഞ്ച്
സമസ്ത- 3
AP വിഭാഗം- 3
ദക്ഷിണ- 1
ആകെ = 7

തൃക്കുന്നപ്പുഴ റൈഞ്ച്
സമസ്ത- 15
AP വിഭാഗം- 4
ദക്ഷിണ - 0
ആകെ - 19

കായംകുളം റൈഞ്ച്
സമസ്ത- 34
AP വിഭാഗം -21
ദക്ഷിണ - 25
ആകെ = 70

ചന്തിരൂർ റൈഞ്ച്
സമസ്ത- 13
AP വിഭാഗം - 24
ദക്ഷിണ -26
ആകെ = 63

സലാം സാഹിബിന് ഇഷ്ടമില്ലാത്ത സുപ്രഭാതം ആലപ്പുഴയിൽ അഞ്ച് ഇരട്ടി സർക്കുലേഷൻ നിലവിൽ മുസ്ലിം പത്രങ്ങളിൽ മുന്നിലാണ്.......
സമസ്തക്ക് കീഴിൽ SYS, SKSSF, ജംഇയ്യത്തുൽ മുഅല്ലിമീൻ, SEA, ജംഇയ്യത്തുൽ ഖുത്ബാ , SMF , SBV , പ്രവാസി സെൽ , സംഘടനകൾ യൂണിറ്റ് തലം മുതൽ ഓഫീസ് സംവിദാനത്തോടെ സജീവമായി പ്രവർത്തിക്കുന്നു......

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളിൽ ഹുദവി കോളേജ് ആറാട്ടുപ്പുഴ,SNEC കോളേജ് പതിയാങ്കര , സമസ്ത സൗധം വണ്ടാനം , ശംസുൽ ഉലമ കോളേജ് കായംകുളം,SNEC കോളേജ് മാന്നാർ,നാലുതറ കോളേജ് മണ്ണഞ്ചേരി, ഇസ്ലാമിക് സെൻ്റർ ആലപ്പുഴ, തുടങ്ങീ സ്ഥാപനങ്ങൾ സജീവമാണ് ഇന്നും.....

ആലപ്പുഴ ജില്ലയിൽ നടന്ന മഹാ ബഹുഭൂരിപക്ഷം കോറോണ മരണങ്ങൾ സംസ്ക്കരിക്കാൻ നേതൃത്വം നൽകിയത് SKSSFവിഖായയാണന്നത് പൊതു സമൂഹം അങ്ങീകരിച്ച സത്യമാണ് .....
ഹൈവേ സൈഡിൽ ആറ് കേന്ദ്രങ്ങളിൽ ഒരു മാസക്കാലം നോമ്പ് തുറ ടെൻ്റും .......
പ്രളയകാലത്ത് മുഴുവൻ സമയ ആക്ടീവ് പ്രവർത്തനങ്ങളിൽ സജീവമായി സംഘടന രംഗത്ത് സജീവമാണ്.........

സമസ്തയുടെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർത്ത 90-ാം വാർഷിക സമ്മേളനത്തിന് ആലപ്പുഴ കടപ്പുറത്ത് വിരുന്ന് ഒരുക്കിയ സംഘശക്തി .......
ആലപ്പുഴ കളക്ടർ, SP , ആലപ്പുഴ മുൻസിപ്പാലിറ്റി, സഹോദര സമുദായങ്ങളുടെ പരസ്യമായ അംഗീകാരങ്ങൾ നേടിയ ചിട്ടയായ പ്രവർത്തനങ്ങൾ കൊണ്ട് സജ്ജമായിരുന്നു ആലപ്പുഴ

ഉത്തരവാദിത്വ സ്ഥാനത്ത് ഇരിക്കുന്നവർ ഉത്തരവാദിത്വം ഇല്ലാതെ നിരന്തരം കളവ് പ്രചരിപ്പിക്കുന്നത് നല്ലതല്ലന്ന് സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു

(നവാസ് എച്ച്. പാനൂർ)