ഇരിങ്ങാട്ടിരിയിലും ലോകകപ്പ് ആരവമുണ്ട്, പക്ഷേ ഫ്ലക്സില്ല.. മരിക്കുന്ന മുമ്പുള്ള ഉസ്താദിന്റെ അവസാന പ്രഭാഷണം നെഞ്ചോട് ചേർത്ത് ഒരു നാട്..

ഖത്തറില്‍ പന്ത് ഉരുളാന്‍ തുടങ്ങുന്നു, നാടെങ്ങും ആവേശത്തിലാണ്, കാല്‍പന്ത് കളിയുടെ ആരവങ്ങള്‍ വിളിച്ച് പറയുന്ന ഫ്ലക്സുകളും പതാകകളും കവലകള്‍ കയ്യടക്കിയിക്കിയിരിക്കുന്നു. പക്ഷേ, ഇരിങ്ങാട്ടിരി അങ്ങാടിയില്‍ അരങ്ങും ആരവവും പ്രത്യക്ഷത്തിലില്ല.

''അദ്ധേഹത്തിന്റെ അവസാന വാക്കല്ലേ, അത് തെറ്റിക്കണ്ട'' ക്ലബ് ഗ്രൂപ്പില്‍ ഒരു സഹോദര മതത്തിലെ സുഹൃത്താണ്, അലവി ഉസ്താദിന്റെ അവസാന വാക്കുകളെ ഈ വര്‍ഷവും അനുസ്മരിച്ച് തീര്‍പ്പ് പറഞ്ഞത്.

അതെ, 
ഉസ്താദിന്റെ അവസാന വെള്ളി പ്രഭാഷണത്തില്‍, ഫുട്ബോള്‍ ലഹരിക്കെതിരെയുള്ള ഉണര്‍ത്തലുണ്ടായിരുന്നു.

കണ്‍ - മണ്‍ മറഞ്ഞ് പോയ എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് കാലവും കോലവും ഒരുപാട് മാറി, 
യുവതലമുറയുടെ ചിന്താരീതികളും നേതൃത്വത്തിന്റെ ഉപദേശ വീക്ഷണകോണുകളും കാലികമായി രൂപാന്തരപ്പെട്ടു.

കാലമെത്രെ മാറിയിട്ടും, ആ കുറിയ മനുഷ്യനോടുള്ള ഇഷ്ടം നിറഞ്ഞ ബഹുമാനത്തിന്റെ ശോഭക്ക് ഇന്നും മങ്ങലേറ്റിട്ടില്ല.

അത്രമേല്‍ സ്വാധീനം ചൊലിത്തിയിരുന്നു, ഉസ്താദ്, നാടിന്റെ ഹൃദയതാളത്തിന്.
മതവും ജാതിയും കാലവും കോലവും പ്രായവും പക്വതയും വേര്‍തിരിവില്ലാതെ ഉസ്താദിനെ സ്നേഹിച്ചു. ആദരിച്ചു. സ്നേഹം കാത്ത് സൂക്ഷിച്ച നാടിന്നും യുവതക്കും അഭിനന്ദനങ്ങള്‍ നേരുന്നു, നന്മ വരട്ടെ എന്ന് ആശംസിക്കുന്നു. അവിടുത്തെ വിയോഗം തീര്‍ത്ത വിടവ് ഇന്നും നൊമ്പരം പടര്‍ത്തുന്നു.

ആ ധന്യ സ്മരണകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനാ മനസ്സോടെ

SKSSF ഇരിങ്ങാട്ടിരി