തിരു നബി(സ)യുടെ രാഷ്ടീയം
(അബു വാഫി, പാലത്തുങ്കര)
"രാഷ്ട്രവുമായി സംബന്ധിക്കുന്നത്" എന്നതാണ് രാഷ്ട്രീയം. ഒരു കൂട്ടം ആളുകൾ അവരുടെ ഭരണവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനമാണ് രാഷ്ട്രീയം. ഇന്ന് "പൊളിറ്റിക്കൽ സയൻസ്" വിശാലമായ ഒരു പഠന ഗവേഷണ വിഷയം തന്നെയായിരിക്കുകയാണ്. അപ്പോൾ തിരുനബിയുടെ രാഷ്ട്രീയം എന്നത് പ്രാധാന്യമർഹിക്കുന്ന ഒരു വിഷയം തന്നെ. രാഷ്ടീയത്തിന് അറബിയിൽ "സിയാസ" എന്ന് പറയുന്നു. നയിച്ചു, നേതൃത്വം നൽകി എന്നൊക്കെയാണ് ഇതിന്നർത്ഥം. അഥവാ ഒരു രാജ്യത്തെ ജനങ്ങളെ നയിക്കുന്ന നായകന്മാർ എന്ന് വേണമെങ്കിൽ പറയാം.
ഒരു സമൂഹമാകുമ്പോൾ അതിനൊരു നേതൃത്വം ആവശ്യമാണ്. കെട്ടുറപ്പുള്ള ഒരു സമൂഹം ഒരു രാജ്യത്തിന്റെ വലിയ സമ്പത്താണ്. അത്തരത്തിൽ ഒരു സമൂഹത്തെ ലോകത്തിന് സംഭാവന നൽകിയ തിരുനബിയിൽ നമുക്കൊരു രാഷ്ടീയക്കാരനെ കണ്ടെത്താനാകുമോ? പരിശോധിക്കാം. ലോകത്തെ നയിക്കുന്ന മുഴുവൻ രാഷ്ട്ര നേതാക്കൾക്കും തിരുനബിയിൽ മാതൃക ഉണ്ടെന്നിരിക്കെ, തീർച്ചയായും അദ്ദേഹത്തിന്റെ ജീവിത ദർശനത്തിൽ രാഷ്ടീയമായ കാഴ്ചപ്പാടും നിലപാടുകളും ഉണ്ടന്നാണ് വസ്തുത. യഥാർത്ഥത്തിൽ ഇസ്ലാം ഒരു രാഷ്ടീയ പ്രസ്ഥാനമല്ല. രാഷ്ടീയം ഇസ്ലാമിന്റെ അവിഭാജ്യമോ അനിവാര്യമോ ആയ ഘടകവുമല്ല. വിശ്വാസ പരമായ മുന്നേറ്റത്തിന്റെ ചിട്ടവട്ടങ്ങളിലും ക്രമീകരണങ്ങളിലും ഒരു രാഷ്ടീയ നേതൃത്വത്തിനേക്കാളേറെ മാതൃക പ്രവാചകൻ കാണിച്ച് തന്നിട്ടുണ്ട്. തിരുനബി കാണിച്ചു തന്ന അടിസ്ഥാന നിയമങ്ങളും മൗലിക തത്വങ്ങളും വിശ്വാസത്തിന്റെ ഭാഗമാണ്. അതിൽ രാഷ്ട്രീയത്തിനും രാഷ്ട്രത്തിനും മാതൃകയുണ്ട്. ഭരണാധികാരി നീതിമാനായിരിക്കണമെന്ന് തിരുനബി പഠിപ്പിച്ചു. അദ്ദേഹം തന്റെ ഭരണീയരെ സംബന്ധിച്ച് പരലോകത്ത് വെച്ച് ചോദ്യം ചെയ്യപ്പെടുമെന്നും പഠിപ്പിച്ചു.
നബിയുടെ കാലഘട്ടം
=====================
പതിനാല് നൂറ്റാണ്ടിനും അപ്പുറത്താണ് പ്രവാചകന്റെ കാലഘട്ടം. റസൂലുല്ലാഹ് (അല്ലാഹുവിന്റെ ദൂതൻ) എന്ന നിലയിലാണ് മുഹമ്മദ് (സ) തന്റെ പ്രബോധനം ആരംഭിച്ചത്. ഇന്ന് ഒരു ബില്യണിലധികം ആളുകൾ ഇസ്ലാമിക പാരമ്പര്യവുമായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നുണ്ട്. അതിന്റെ അവസാനത്തെ ഒരു പ്രവാചകനായി മാത്രമല്ല നബിയെ അവർ കാണുന്നത്.
മാതൃക പ്രവർത്തനം
============
ഭൂമിയിൽ മുഹമ്മദ് (സ) ജനങ്ങളെ ആത്മീയമായും, രാഷ്ട്രീയമായും, സൈനികമായും, സാമൂഹികമായും നയിക്കുകയുണ്ടായി. വളരെ വലുതും സ്വാധീനമുള്ളതുമായ ഒരു മതത്തിന്റെ പ്രവാചകൻ മാത്രമായിരുന്നുവോ അദ്ദേഹം? അദ്ദേഹം ഒരു രാഷ്ട്രീയ നേതാവായിരുന്നോ?
സമർത്ഥനായ, കഴിവുറ്റ ഒരു അധ്യാപകനും, കുടുംബ നാഥനും, സാമൂഹിക പ്രവർത്തകനും, രാഷ്ട്രീയക്കാരനും, രാഷ്ട്ര ശില്പിയും, നയ തന്ത്രജ്ഞനുമൊക്കെയാണ് മുഹമ്മദ് (സ) എന്ന് നമുക്ക് മനസ്സിലാക്കാം.
മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകനാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അദ്ദേഹം ആളുകളെ നയിച്ചു. ഏതൊരു രാഷ്ട്രീയക്കാരന്റെയും, രാഷ്ട്രീയ പാർട്ടിയുടെയും ലക്ഷ്യം അധികാരം നേടുക എന്നതാണ്. ഇസ്‌ലാമിന്റെ വഴി ലോകത്തിന് കാണിച്ചുകൊടുക്കുന്നതിന് പകരം മുഹമ്മദ് (സ) സ്വയം അധികാരത്തിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ടതായി പറയാൻ കഴിയില്ല.
ഒരു പ്രവാചകനെന്ന നിലയിൽ നിന്ന് തന്നെ, ഒരു രാഷ്ട്രീയ നേതാവിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. അതൊന്നും തനിക്കുവേണ്ടിയല്ല, ഇസ്‌ലാമിനുവേണ്ടിയായിരുന്നു. അവിടെ മതത്തിന്റെയും രാഷ്ടീയത്തിന്റെയും വേർതിരിവ് ഉണ്ടായിരുന്നില്ല. അടുത്ത കാലത്താണ് മതവും, രാഷ്ട്രീയവും തമ്മിൽ സംഘട്ടനത്തിലേർപ്പെടുന്നത്. മതത്തിന്റെ പേരിൽ രാഷ്ട്രീയ സംഘട്ടനങ്ങൾ നടക്കുന്ന ഈ കാലത്ത് പ്രവാചകന്റെ പ്രബോധന, പ്രവർത്തനങ്ങൾ ഒരു രാഷ്ട്രീയ തത്വ സംഹിതകളായി മാറുന്നതാണ് നാം കാണുന്നത്.
പരിശോധന
=============
എങ്ങനെ പ്രവാചകനിൽ ഒരു രാഷ്ട്ര നേതൃത്വത്തെ കണ്ടെത്താം? പതിനാല് നൂറ്റാണ്ടുകൾക്കപ്പുറമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നാം പരിശോധിക്കുക. അദ്ദേഹം പ്രതിനിധാനം ചെയ്ത ആശയങ്ങളും പ്രവർത്തനങ്ങളും ഒരു രാഷ്ട്ര നിർമ്മിതിക്കോ, ഒരു ജനതക്കോ, ലോകത്തുള്ള മുഴുവൻ മനുഷ്യ കുലത്തിന് തന്നെയോ ഗുണകാംക്ഷ നൽകുന്നവയാണെന്ന് കണ്ടെത്താൻ നമുക്കു സാധിക്കും. പിൻതലമുറക്കാർ അഥവാ അദ്ദേഹത്തിന്റെ അനുയായികൾ അവയെ ഇപ്പോഴും അനുധാവനം ചെയ്യുന്നു എന്നത് തന്നെ എത്ര മഹത്തരമാണ്.
മുഹമ്മദ് (സ) യുടെ പഠിപ്പിക്കലുകൾ അടിസ്ഥാനപരമായി മതപരമായിരുന്നുവെങ്കിലും, ഖുർആനിലൂടെയും തന്റെ പ്രവർത്തനത്തിലൂടെയും ഈ ലോകത്തിന് വലിയ സംഭാവനകളാണ് അദ്ദേഹം നൽകിയത്.
മക്കക്കാരുടെ അർദ്ധ മനസ്സോടെയുള്ള ആരാധനയെയും, അവരുടെ സ്വാർത്ഥ മനോഭാവങ്ങളെയും അദ്ദേഹം വിമർശിച്ചു, അവരുടെ സിദ്ധാന്തത്തെയും പെരുമാറ്റത്തെയും ചോദ്യം ചെയ്തു. അല്ലാഹുവിലുള്ള വിശ്വാസത്തെ ബദൽ വാഗ്ദാനം ചെയ്തു. ഒരു സമൂഹത്തെ വിമർശിക്കുന്നതും ബദലുകൾ വാഗ്ദാനം ചെയ്യുന്നതും മതപരവും സാമൂഹികവും രാഷ്ടീയ പരവുമായ ആശയങ്ങളോടെയാണ് നിർവ്വഹിച്ചത്. ലോകത്തെ മാറ്റാൻ' ഒരു പുതു സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്തത്. സമകാലികനായ അബൂ ജാഹിലിനെ പോലുള്ളവർ, നബിയിലൂടെ മക്കയിൽ ഒരു രാഷ്ട്രീയ മുന്നേറ്റത്തെ നിരീക്ഷിച്ചിരുന്നു. അതിനെ തടയുവാനായി ആദ്യഘട്ടത്തിൽ അടവ് നയമായും പിന്നീട് പ്രത്യക്ഷ അക്രമങ്ങളുമായും ശത്രുക്കൾ മുന്നോട്ട് വന്നു. തന്റെ പ്രബോധന പ്രവർത്തന വീഥിയിലെ ഓരോ ചലനങ്ങളിലും നമുക്ക് ഒരു മാതൃക കാണും. അത് എത്രയോ മാതൃകാപരമായിരുന്നു.
പ്രവർത്തന മേഖലകൾ
======================
കുടുംബ സാമൂഹിക ജീർണതകൾ രൂക്ഷമായി കൊണ്ടിരിക്കുന്ന നവീന സാഹചര്യത്തിൽ കുടുംബ ബന്ധങ്ങൾ എങ്ങനെ ഊട്ടി ഉറപ്പിക്കണമെന്നും, സാമൂഹിക പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നും പ്രവാചക മാതൃക കൾ പഠിപ്പിച്ച് തരുന്നു. സ്വയം അവിടുന്ന് ഒരു കുടുംബ കോടതിയായിരുന്നു. തന്റെ മുന്നിലെത്തുന്ന എല്ലാ കുടുംബ പ്രശ്നങ്ങളും മനോഹരമായി അദ്ദേഹം പരിഹരിച്ചു. പ്രവാചകത്വ ലബ്ധിക്ക് അഞ്ചുവര്‍ഷം മുന്പ് കഅ്ബാ പുനര്‍നിര്‍മാണ വേളയില്‍നടന്ന സംഭവം തിരുനബിയുടെ പ്രശ്ന പരിഹാര തന്ത്രജ്ഞതയുടെ മികച്ച സാക്ഷ്യമാണ്. ഹജറുല്‍അസ്വദ് യഥാസ്ഥാനത്ത് സ്ഥാപിക്കാനുള്ള അവകാശത്തെ ചൊല്ലി പരസ്പരം കൊലവിളി മുഴക്കിയ ഗോത്രങ്ങളെയാണ് അന്ന് തികഞ്ഞ തന്ത്രജ്ഞതയോടെ റസൂല്‍(സ്വ) രമ്യതയിലെത്തിച്ചത്. ഓരോരുത്തരുടെയും ശക്തി ദൗര്‍ബല്യങ്ങള്‍ശരിക്കും മനസ്സിലാക്കിയായിരുന്നു തിരുനബി(സ്വ) അണികളെ ചിട്ടപ്പെടുത്തിയത്.
ഓരോ സ്വഹാബിക്കും എന്തെല്ലാം ജോലികളാണ് വിഭജിച്ചു നല്‍കേണ്ടതെന്ന് നബിയിലെ സംഘാടകന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതനുസരിച്ച് പോരാളികളായ അലി(റ)യെയും ഹംസ(റ)യെയും യുദ്ധത്തിന്റെ മുന്‍നിരയില്‍നിര്‍ത്തും. മനോഹരമായി ഖുര്‍ആന്‍പാരായണം ചെയ്യാന്‍കഴിവുള്ള ഉബയ്യുബ്നു കഅ്ബി(റ)നെയും അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നെയുമൊക്കെ ഖുര്‍ആന്‍പാരായണത്തിനും അധ്യാപനത്തിനും ഏല്‍പിക്കും. മികച്ച വാഗ്മികളായ മുആദുബ്നു ജബലിനെയും മിസ്അബുബ്നു ഉമൈറിനെയും അന്യദേശങ്ങളിലേക്ക് മതപ്രബോധനത്തിന് വിട്ടു. കവിയായ ഹസ്സാനുബ്നു സാബിത്തിന്റെ ജോലി കവിതയിലൂടെ ശത്രുക്കളെ പ്രതിരോധിക്കലായിരുന്നു. യുദ്ധതന്ത്രങ്ങളുടെ കുലപതി ഖാലിദുബ്നുല്‍വലീദിനെ സൈന്യാധിപനാക്കി. സുന്ദരമായ ശബ്ദമുള്ള ബിലാലിനെ വാങ്ക് വിളിക്കാനേല്‍പ്പിച്ചു. തന്റെ പിന്‍ഗാമികളായി മുസ്‌ലിംകളെ നയിക്കേണ്ട അബൂബക്കര്‍(റ)നെയും ഉമര്‍(റ)നെയും അവിടുന്നെപ്പോഴും തന്റെ കൂടെ നിര്‍ത്തി. നേതൃത്വത്തിന്റെ അടിസ്ഥാന ഗുണങ്ങളൊക്കെയും കൃത്യമായി സമ്മേളിച്ചിരുന്നു പ്രവാചകരില്‍. അംഗുലീപരിമിതമായ അനുയായികളെ വന്‍കരകളിലേക്ക് പടര്‍ന്നുപിടിച്ചൊരു മഹാപ്രസ്ഥാനമായി ചുരുങ്ങിയ കാലം കൊണ്ട് മാറ്റിയെടുത്തതും ആ സംഘാടനശേഷി തന്നെ. സംഘപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ ഐക്യബോധം, സമൂഹഭദ്രത, സമത്വം, നീതി, കാരുണ്യം, വിട്ടുവീഴ്ചാ മനോഭാവം, പ്രശ്നപരിഹാരം, കൂടിയാലോചന, ഉത്തരവാദിത്തബോധം തുടങ്ങിയവയുടെയെല്ലാം മകുടോദാഹരണങ്ങള്‍കൊണ്ട് സന്പന്നമാണ് പ്രവാചക ചരിത്രം. പ്രവാചകരുടെ തീരുമാനങ്ങള്‍എന്തായിരുന്നാലും ആരും ചോദ്യം ചെയ്യുമായിരുന്നില്ല. എന്നിട്ടും ജനായത്തപരമായ നിലപാടുകള്‍സ്വീകരിക്കുന്നതിന്റെ ഗുണങ്ങള്‍സമൂഹത്തെ പ്രായോഗികമായി പഠിപ്പിക്കുന്നതിന് വേണ്ടി കൂടിയാലോചനയിലൂടെ സമവായത്തിലെത്തിയാണ് പ്രധാന കാര്യങ്ങള്‍പ്രവാചകന്‍(സ്വ) തീരുമാനിച്ചത്. പ്രവാചകരുടെ മനഃശാസ്ത്ര സമീപനങ്ങളും പഠനവിധേയമാക്കേണ്ടതാണ്. ഒരാളുടെ തെറ്റുകള്‍പോലും അയാളെ വേദനിപ്പിക്കുന്ന തരത്തില്‍നബി പറയാറില്ല. വസ്ത്രം നിലത്തിട്ടടിച്ചുപോകുന്ന ഒരാളെ നോക്കി അവിടുന്ന് പറഞ്ഞു: “എന്തു നല്ല മനുഷ്യനാണയാള്‍. ആ വസ്ത്രം നിലത്തിട്ടടിക്കുന്ന സ്വഭാവം കൂടി മാറ്റിയിരുന്നെങ്കില്‍.’ ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ നമുക്ക് കാണാം. വാക്കിലും നോക്കിലും വരയിലും മൗനത്തിലും മാതൃകയാണീ പ്രവാചകൻ.
Post a Comment