നബി(സ) വാള് പിടിച്ച സംഭവം ദുർവ്യാഖ്യാനം ചെയ്യരുത്:-സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ

വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഖുർആനും ഹദീസും ഏതെങ്കിലും താൽപര്യങ്ങൾക്ക് വേണ്ടി ദുർവ്യാഖ്യാനം ചെയ്യരുത്. അക്രമിക്കാൻ വന്നവനോട് വാളു തിരിച്ച്പിടിച്ച് നിന്നെ ആരു രക്ഷിക്കുമെന്ന് നബി(സ) ചോദിച്ചാൽ അതിനർത്ഥം നബി(സ) എതിരാളികളെ മുഴുവൻ കൊല്ലാൻ വാളും കൊണ്ട് നടന്ന ആളാണെന്നല്ല. യുദ്ധം കഴിഞ്ഞെത്തിയ നബി(സ) വാള് മരത്തിൽ തൂക്കി ഉറങ്ങിയപ്പോൾ അത് തങ്ങളറിയാതെ കൈയിലാക്കിയ
അക്രമി നബി തങ്ങളോട് നിന്നെ ആര് രക്ഷിക്കുമെന്ന് ചോദിച്ചപ്പോൾ "അല്ലാഹു '' എന്ന നബി തങ്ങളുടെ അടിയുറച്ച വിശ്വാസത്തിൻ്റെ മറുപടി കേട്ട് അവൻ്റെ കൈയിൽ നിന്ന് വാള് വീണു പോയി. നബി(സ) അതെടുത്ത് നിന്നെ ആര് രക്ഷിക്കുമെന്ന് ചോദിച്ചാൽ അതിൻ്റെ വ്യാഖ്യാനം  നബി തങ്ങൾ അവനെ കൊല്ലുമെന്നോ അത്തരക്കാരെ കൊല്ലാനായി നബി(സ) വാളും കൊണ്ട് നടക്കുന്ന ആളാണെന്നോ അല്ല. മറിച്ച് എനിക്ക് അല്ലാഹുവിൽ ഉറച്ച വിശ്വാസമുണ്ട്. അത് എന്നെ രക്ഷിക്കും നിനക്ക് അങ്ങിനെയുണ്ടോ എന്ന് അവനിൽ തന്നെ അവനെക്കൊണ്ട് പരീക്ഷണം നടത്തുകയും അതവനില്ലാത്തതിനാൽ ആ വിശ്വാസത്തിലേക്ക് നീ വരുന്നോ എന്ന് ബോധ്യപ്പെടുത്താനാണ് നബി(സ) അങ്ങിനെ പ്രതികരിച്ചത്.ആ ബോധ്യമാണ് പിന്നീട് നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത്. അല്ലാതെ ഇത്തരക്കാരെയൊക്കെ കൊല്ലാൻ നടക്കുന്ന ആളാണ് നബി (സ) എന്ന വിധത്തിൽ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.

[25/09/2022 ന് പാറക്കടവ് നടന്ന ചെക്ക്യാട് പഞ്ചായത്ത് സമസ്ത സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉൽഘാടനം ചെയത് കൊണ്ട്]