ഖുർആൻ പറഞ്ഞ “തന്നൂർ” കേരളത്തിലെ മലപ്പുറം ജില്ലയിലെ താനൂരോ.?
ശൗഖാനിയുടെ തഫ്‌സീറില്‍ തന്നൂര്‍ എന്ന പദത്തിന് പത്ത് വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ എട്ടാമത് പറയുന്നത്, തന്നൂര്‍ ഇന്ത്യയിലെ പ്രദേശമാണെന്നാണ്. പ്രസ്തുത വചനത്തിന്റെ ചുവടുപിടിച്ചാണ് ദുയൂബന്ധി പണ്ഡിതനായ ഷംസ് നവേദ് ഉസ്മാനി (ജ. 1931) ഖുര്‍ആനിലെ തന്നൂര്‍ മലപ്പുറം ജില്ലയിലെ താനൂര്‍ ആവാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കുന്നത്. സെന്റന്‍സ് വായിക്കുക:
It won’t be out of place to mention here that when I searched the word in Indian Railway timetable, I found that a place called Tanur is in Kerala and when I attempted to locate it in the map I found the place
Tanur located at the sea shore in the district Malappuram of Kerala. It is on the western shore of India,
separated from Arabia by the Arabian ocean. In the light of the above discussed legends can it be
supposed that it is the same place wherefrom Noah’s Deluge started, as has been illustrated in the
Quran? It correlates all other sayings about Tanur, concluding that the water had started gushing forth
from the Tanur situated at the sea shore and the same is called ‘The Tanur of Adam’.
1)
ഷംസ് നവേദ് ഇത്തരം നിരീക്ഷണം നടത്തുന്നതിന് മറ്റൊരു സ്വാധീനം കൂടിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദീര്‍ഘകാല ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍, ഹിന്ദു വേദങ്ങളെല്ലാം ഏകദൈവ ഗ്രന്ഥങ്ങളായിരുന്നെന്നും അവ പില്‍ക്കാലത്ത് മാറ്റത്തിരുത്തലുകള്‍ക്ക് വിധേയപ്പെട്ടതാണെന്നും ഹിന്ദു വിശ്വാസത്തിലെ മനുവാണ് ഇസ്്‌ലാമിലെ നൂഹ് നബിയെന്നും നിരീക്ഷിച്ച് ഒരു തരം ഇന്ത്യന്‍ കേന്ദ്രീകൃത ഇസ്്‌ലാമിക ചരിത്രം നിര്‍മിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ഷംസ് നവേദ്. അദ്ദേഹത്തിന്റെ വേദചര്‍ച്ചകള്‍ പോലും പൊതുവെ അംഗീകരിക്കപ്പെടാത്തതും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വലിയ വിയോജിപ്പുകള്‍ നേരിട്ടതുമാണ്.
2) മേല്‍പറഞ്ഞ ഖുര്‍ആന്‍ വാക്കിന് താനൂര്‍ എന്നര്‍ഥം പറയുന്നത് വ്യാഖ്യാതക്കള്‍ നല്‍കിയ മറ്റ് പത്തോളം ലക്ഷണങ്ങള്‍ ഭൂമിശാസ്ത്രപരമായി താനൂരിന് സ്വന്തമാണെന്ന വിശദീകരണത്തോടെയാണ്. അത് തീര്‍ത്തും അനുമാനമാണ്. പൊതുകാഴ്ചപ്പാടിനെ തിരുത്തുന്ന പ്രസ്താവനകള്‍ ആധികാരികമായ തെളിവുകളോടെയാണ് സമര്‍ഥിക്കേണ്ടത്. ആയതിനാല്‍, മെത്തഡോളജി ദുര്‍ബലമാണ്.
3) കാന തന്നൂറു ആദം ഫില്‍ ഹിന്ദ് എന്ന ഹദീസ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവായ ഇബ്‌നുഅബ്ബാസ്(റ) നിവേദനം ചെയ്തിട്ടുണ്ട്. ആദം നബിയുടെ തന്നൂറ് ഇന്ത്യയിലായിരുന്നുവെന്ന് സാരം. എന്നാല്‍, ഹദീസുകളിലും മറ്റു പുരാധന ഇസ്്‌ലാമിക ലോകത്തും ചര്‍ച്ചചെയ്യപ്പെട്ട ഹിന്ദ് നമ്മുടെ ഇന്ത്യയല്ലെന്നും അത് ഇറാഖിലെ ഒരു പ്രദേശമാണെന്നുമാണ് പ്രബലമായ വിശദീകരണം.
ശരിയും ശരികേടും ചര്‍ച്ച ചെയ്യുന്നതിന് അപ്പുറം അതൊരു വിശദീകരണം മാത്രമായി നിലനില്‍ക്കട്ടെ.
🖊 Nizam Chavakkad
🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️🖥️
300 ൽ അധികം നബിദിന പരിപാടികൾ - മദ്ഹ് ഗാനങ്ങൾ, പ്രസംഗങ്ങൾ, കുട്ടിക്കഥകൾ, അനൗൺസ്മെന്റുകൾ, സംഭാഷണങ്ങൾ, നന്ദി ഗാനങ്ങൾ, മാർച്ചിഗ് ഗാനങ്ങൾ, സ്റ്റേജ് പ്രകടനം>> http://www.ifshaussunna.in/2021/09/193-10-3.html
Post a Comment