ഐക്യത്തിന്റെ പേരിൽ പാര്യമ്പര്യത്തിന് വിരുദ്ധമായ സഹകരണങ്ങൾ
✒️റാഫി പെരുമുക്ക്.
സമസ്‌ത പരിശുദ്ധ ദീനിന്റെ യഥാർത്ഥ രൂപമായ അഹ്‌ലുസുന്നയുടെ സംരക്ഷണത്തിന് വേണ്ടി രൂപീകൃതമായതാണ് .
സുന്നികളും ബിദഈ പ്രസ്ഥാനങ്ങളും തമ്മിൽ ശാഖാപരമായ ഭിന്നതയല്ല ,അടിസ്ഥാനപരമായ ഭിന്നതയാണുള്ളത് .സുന്നികൾ മുജാഹിദ് ജമാഅത്ത് വിഭാഗങ്ങളെ കുറിച്ച് ബിദഇകൾ എന്നാണ് പറയുന്നതെങ്കിലും മുജാഹിദ് ജമാഅത്ത് വിഭാഗക്കാർക്ക് സുന്നികൾ ഇസ്ലാമിന് പുറത്താണ് .പാര്യമ്പര്യമായി ഇസ്ലാമിക തെളിവോടെ സുന്നികൾ ചെയ്യുന്ന ആശയാദര്ശങ്ങൾ ശിർക്കായി മുദ്ര കുത്തുന്ന ഗുരുതര ആരോപണമാണ് അവർ സുന്നികൾക്കെതിരെ നടത്തി കൊണ്ടിരിക്കുന്നത്.
ഇസ്ലാമിന്റെ ആത്മീയ സത്തയെ പൂർണ്ണമായും അടർത്തിക്കളയുന്ന സംവിധാനമാണ് ബിദഈ പ്രസ്ഥാനങ്ങൾ .
സയ്യിദുനാ മുഹമ്മദ് നബി (സ വ )തങ്ങൾ പരിചയപ്പെടുത്തിയ അല്ലാഹുവിലാണ് നാം വിശ്വസിക്കുന്നത് .അത് കൊണ്ടാണ് നാം ആദ്യം മുഹമ്മദ് നബിയെ (സ വ )തങ്ങളെ പഠിക്കുന്നത് .
മക്കയിൽ ജനിക്കുകയും മദീനയിൽ വഫാത്താകുകയും അബ്ദുള്ള ആമിന (റ )എന്നി പരിശുദ്ധരായ ദമ്പതികളുടെ മകനായി ജനിക്കുകയും ബാല്യത്തിലെ യാതൊരു ചാപല്യവും ഇല്ലാതെ കൗമാരത്തിൽ സാധാരണ മക്കൾക്ക് ഉണ്ടാകാറുള്ള ഏതെങ്കിലും വിചാര വികാരങ്ങൾ ,യുവത്വത്തിലെ അതിജയിക്കൽ ഉൾപ്പെടെയുള്ളതൊന്നും മുത്ത് നബിയെ തൊട്ടു തീണ്ടിയിട്ടേയില്ല .
ആദിമ മനുഷ്യനായ ആദ്യത്തെ പ്രവാചകൻ ആദം നബിക്ക് (അ ) മുമ്പ് മുഹമ്മദ് നബിയുടെ പ്രകാശ കിരണത്തെ ജ്വലിപ്പിക്കുകയും ആ മുതുകിലൂടെ ഖലീലുല്ലാഹ് ഇബ്രാഹീം നബിയിലൂടെ ഇസ്മാഈൽ എന്ന മകന്റെ പ്രകാശ വഴിയിലൂടെ അബ്ദുള്ള എന്ന സൗന്ദര്യ ,വിശുദ്ധ പിതാവിന്റെ മുതുകിൽ വന്നണയുന്നു .
അല്ലാഹു ആർക്കൊക്കെ റബ്ബാണോ അവക്ക് മുഴുവൻ അനുഗ്രഹമാണ് മുഹമ്മദ് നബി(സ വ )എന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു .ലോകത്തെ മറ്റെന്തിനേക്കാളും ഏറ്റവും വലിയ ശ്രേഷ്ഠത മുഹമ്മദ് നബിക്ക് മാത്രമാണ് .
ലോകത്ത് ഉദയം ചെയ്ത ഏതൊരു പ്രവാചകരും പ്രബോധനം നടത്തി കൊണ്ടിരിക്കുന്നതിനിടയിൽ മുഹമ്മദ് നബി എങ്ങാനും അവിടേക്ക് വന്നാൽ ആ സമയം അവരുടെ പ്രബോധനം നിർത്തിവെച്ച് മുത്ത് നബിയെ അംഗീകരിക്കണമെന്ന കരാർ അംഗീകരിപ്പിച്ചു കൊണ്ടാണ് മറ്റു പ്രവാചകർക്ക് അല്ലാഹു പ്രവാചകത്വം നൽകിയത് (വി ഖു )
ഇസ്ലാമിൽ ഏറ്റവും വലിയ പാപം ശിർക്കാണ് .ശിർക് ചെയ്തവന്റെ സകല അമലും പൊളിഞ്ഞു പോകും ,അവൻ ദീനിലേക്ക് തിരിച്ചു വന്നാൽ മുർദ്ധദ്ധ് ആകുന്നതിന് മുമ്പുള്ള അമലുകളും വീട്ടണമെന്നാണ് ദീനിന്റെ ശാസന .അത്രയും കഠിനമാണ് ശിർക് ,എന്നാൽ അതേപോലെ അമൽ പൊളിഞ്ഞു പോകുന്ന മറ്റൊരു സമയം പ്രവാചക സന്നിധിയിൽ ഉച്ചത്തിൽ സംസാരിക്കുമ്പോളാണ് .സൂറത്തുൽ ഹുജറാത്തിലെ രണ്ടാം ആയത്ത് നമ്മെ അതാണ് പഠിപ്പിക്കുന്നത് ..റൗളയുടെ മുകളിൽ ആ ആയത്ത് വലുതായി എഴുതിവെക്കപ്പെട്ടത് നമുക്ക് കാണാനാകും .റൗളയുടെ അരികിൽ വെച്ച് ഒച്ച ഉയർത്തിയാലും ഈ ആയത്ത് ബാധകമാണ് .
എന്നാൽ ബിദഇകൾക്ക് മുഹമ്മദ് നബി(സ )സാധാരണ മനുഷ്യനാണ് .സാധാരണ ഒരു അറബി പയ്യൻ എന്നാണ് സലഫി പ്രസ്ഥാനത്തിന്റെ പ്രമുഖ പ്രബോധകൻ മുത്ത് നബിയെ പരാമർശിച്ചത് .അല്ലാഹുവിന്റെ റസൂലായി കാണുന്നതിന് പകരം മുഹമ്മദ് നബി ചിലർക്ക് മെസ്സഞ്ചർ മാത്രമാണ് ,മറ്റു ചിലർക്ക് നല്ല രാഷ്ട്രീയക്കാരനും സാമ്പത്തിക ശാസ്ത്രജ്ഞനും .
മുഹമ്മദ് നബിയെ അല്ലാഹുവിന്റെ റസൂലായി കാണാൻ കഴിഞ്ഞാൽ എല്ലാ തർക്കവും ഇവിടെ അവസാനിക്കും ,എന്നാൽ അങ്ങനെ പൂർണ്ണനായി കാണാൻ ബിദഇകൾക്ക് കഴിയില്ല .
മുത്ത്നബിക്ക് തെറ്റുകൾ പറ്റാമെന്നതിൽ മുജാഹിദും ജമാഅത്തും തബ്‌ലീഗും ഒന്നിക്കുന്നു .മുത്ത് നബി മാത്രമല്ല മുഴുവൻ പ്രവാചകരും പാപ സുരക്ഷിതരാണെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു .അടിസ്ഥാനപരമായി ഖുർആനിനെ പോലും അംഗീകരിക്കാൻ ഇവർ തയ്യാറാവുകയില്ല .ഇങ്ങനെ തുടങ്ങി നിരവധി അടിസ്ഥാന കാര്യങ്ങളിൽ അഹ്ലുസ്സുന്നയും ബിദഇകളും ഭിന്നതയിലാണ് .
പ്രവാചകരുടെ ഇസ്മത്തിനെ പോലും ചോദ്യം ചെയ്യുന്നവരോട് സന്ധിയാകാൻ അഹ്ലുസ്സുന്നയുടെ ആളുകൾക്ക് സാധ്യമല്ല .അത് കൊണ്ടാണ് ആ പ്രസ്ഥാനത്തിനോട് അകലം പാലിക്കാൻ നമ്മുടെ മുൻഗാമികളും വിശിഷ്യാ നമ്മുടെ സമസ്തയും നമ്മോട് പറഞ്ഞത് .അത് വ്യക്തിപരമായ എതിർപ്പല്ല ..മറിച്ച് ആ ആശയത്തിനോടും അത് കൂടുതൽ പ്രചാരകമാകേണ്ട എന്നതിനുള്ള ജാഗ്രതയുമാണ് .
എന്നാൽ മുസ്ലിം ഉമ്മത്തിന്റെ പൊതുവായ ഐക്യത്തിന് സമസ്‌ത എന്നും മുന്നിൽ തന്നെയാണ് .അതിന് വലിയ വില നൽകിയ പ്രസ്ഥാനവുമാണ് സമസ്ത .ബിദഇകൾ സുന്നികളെ മുശ്രികും കാഫിറുമാണെന്ന് പ്രചരിപ്പിക്കുമ്പോളാണ് മുസ്ലിം പൊതു വിഷയങ്ങളിൽ അവരുമായി സുന്നികൾ വേദികൾ പങ്കിടുന്നത് .എന്നാൽ അവരുടെ സംഘടനാ വേദികളിൽ സമസ്‌ത നേതാക്കൾ പങ്ക് കൊള്ളാറില്ല .അത് ഇന്നും തുടർന്ന് വരുന്ന നിയമമാണ് .
എന്നാൽ ഇപ്പോൾ അതിവിശാലതയുടെ വാതിലുകൾ തുറക്കാൻ ചിലർ വെമ്പൽ കൊള്ളുകയാണ് .അത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി വെക്കുക..പ്രാസ്ഥാനിക വേദിയിലെ ഐക്യം സമുദായത്തിന് എങ്ങനെയാണ് ഗുണം ചെയ്യുക .?സുന്നികൾക്ക് ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത ദീനി വിരുദ്ധമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന അവരുടെ സമ്മേളനം സ്ഥാപനങ്ങൾ എന്നിവയോട് സഹകരിക്കാൻ കഴിയുമോ .?അത് തീർത്തും വിരോധാഭാസമാണ് .
ഇവിടെ വേണ്ടത് പൊതുവായ ഐക്യമാണ് .അത് ഇവിടെ നില നിൽക്കുന്നുണ്ട് .തീവ്ര സുന്നികളുടെ നീക്കത്തെ ചെറുത്ത് സാമുദായിക കൂട്ടായ്മയിൽ സഹകരിച്ച പ്രസ്ഥാനമാണ് സമസ്ത .കാലങ്ങൾക്ക് ശേഷം സമസ്‌തയുടെ വഴിയിൽ അവരും വേഗതയോടെ വരുന്നു എന്നത് സന്തൊഷം നൽകുന്നു .
സമസ്‌ത തീരുമാനിക്കാത്ത തീർത്തും പാര്യമ്പര്യമില്ലാത്ത ചെയ്തികൾ നടത്തി ഈ സംഘ ശക്തിയിൽ ഭിന്നത ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നത് .അതിന് കയ്യടിക്കുന്നവർ ഇസ്‌ലാമിനെ പൊളിറ്റിക്സ് മാത്രമായി കാണുന്നവരാണ് .അതിനെ പ്രതിരോധിക്കുന്നവരെ തീവ്ര സുന്നികളെന്നോ മറ്റു ബ്രാൻഡ് നെയിം കൊണ്ടോ ചാപ്പ കുത്തേണ്ടതില്ല .
ആവശ്യമായ സമയത്ത് പൊതുവേദിയിൽ നമുക്ക് ഒന്നിക്കാം ,അല്ലാത്ത പരസ്പര സഹകരണം വലിയ ദോഷമാണ് വരുത്തി വെക്കുക
Post a Comment