മുജാഹിദ് പള്ളിക്ക് ബാഫഖീ തങ്ങൾ തറക്കല്ലിട്ടോ? വഹാബികളുടെ ചരിത്ര വ്യഭിചാരം, വസ്തുതയെന്ത്?
തിരൂരങ്ങാടിയിൽ 'മുജാഹിദ് പള്ളിക്ക്' ബാഫഖീ തങ്ങൾ തറക്കല്ലിട്ടോ?വഹാബികളുടെ ചരിത്ര വ്യഭിചാരം, വസ്തുതയെന്ത്?
വഹാബിസത്തോട് ഐക്യപ്പെട്ട് പോവണമെന്ന ചിന്തയുള്ള രാഷ്ട്രീയക്കാരും, നിലനിൽപ്പിന് വേണ്ടിപെടാപാട് പെടുന്ന കേരള വഹാബികളും ഇടക്കിടെ പ്രചരിപ്പിക്കുന്ന ഒരു കാര്യമാണ്, "തിരൂരങ്ങാടി പള്ളിക്ക് ബാഫഖീതങ്ങൾ തറക്കല്ലിട്ടു." എന്ന ചരിത്രം.
മുജാഹിദ് സമ്മേളനങ്ങളുടെ ക്യാപ്ഷനായും, മുസ്ലിം ലീഗ് പൊതുയോഗങ്ങളിലെ വഹാബികളുടെ പ്രസംഗങ്ങളിലും ഈ ചരിത്രം കേട്ട് സത്യമാണെന്ന് ധരിച്ചവർക്ക് വേണ്ടി മുജാഹിദ് നേതാവ് ഉമർ മൗലവിയുടെ ഓർമ്മകളുടെ തീരത്തേക്ക് എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ നമുക്ക് പരിശോധിക്കാം.
"അന്ന് തിരൂരങ്ങാടി മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ.എം മൗലവിയായിരുന്നു, സെക്രട്ടറി വിനീതനായ ഞാനും.
ഇത് കേട്ട് എന്റെ ഇപ്പോഴത്തെ പരിചിതർ അത്ഭുതപ്പെടുന്നുണ്ടാകും. രാഷ്ട്രീയത്തോട് അന്നുമിന്നും ഞാൻ അതീവ തൽപരനല്ലായിരുന്നു. ഈ സ്ഥാനത്തിന് ഞാൻ ഒട്ടും യോഗ്യനുമല്ലായിരുന്നു. പക്ഷേ ഞാൻ അളവറ്റ് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എന്റെ ഗുരു എന്നോട് പറഞ്ഞു; നീ ഈ സ്ഥാനം ഏൽക്കണം. ഞാൻ അനുസരിച്ചു അത്ര തന്നെ. തെറ്റല്ലാത്ത ഒരു കാര്യം എനിക്കെത്ര വിരസമായാലും മൗലവി പറഞ്ഞാൽ പിന്നെ ഞാൻ അത് അനുസരിക്കലാണ് പതിവ്. തെറ്റായി വല്ലതും അദ്ദേഹം പറയുകയോ കൽപ്പിക്കുകയോ ചെയ്തതായി ഞാൻ ഓർക്കുന്നതേയില്ല.
മൗലവി സാഹിബ് എന്നോട് കൽപ്പിച്ചു:
പൊന്നാനി മഊനത്തുൽ ഇസ്ലാം സഭയിലേക്കും, കോഴിക്കോട്
ജെ.ഡി.റ്റി ഇസ്ലാം യതീംഖാനയിലേക്കും മേൽ പറഞ്ഞ വിവരങ്ങൾ കാണിച്ച് ലീഗ് കമ്മിറ്റി സെക്രട്ടറി എന്ന നിലക്ക് നീ കത്തയക്കണം. അവർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് ആരായണം, ഉടൻ തന്നെ."
ഉമർ മൗലവി. (ഓർമ്മകളുടെ തീരത്ത് പേജ് നമ്പർ 72)
1943 ഡിസംബർ 11ന് യതീംഖാന പിറന്നു വീണു. എന്റെ വിവാഹ പിറ്റേന്ന്.
കല്യാണ പിറ്റേന്ന് ഒരു മകൾ എന്നു പറയാൻ തോന്നുന്നു! പക്ഷേ, സദാചാര നിയമത്തിൽ അങ്ങനെ ഒരു വിശേഷണം അരുതാത്തതാണല്ലോ? എങ്കിലും എന്റെ മനസ്സ് അത്രയ്ക്കും ആഹ്ലാദമായിരുന്നു. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖീ തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേർന്ന മഹാസമ്മേളനത്തിൽ വെച്ച് ഹാജി അബ്ദുസ്സത്താർ സേട്ട് സാഹിബ് ഉൽഘാടന കർമ്മം നിർവ്വഹിച്ചു. *ഇവിടെ ചിലർക്ക് ഒരു ചോദ്യമുണ്ടാകും, ലീഗ് നേതാക്കളുടെ ആതിഥ്യം!* *അതും സുന്നികളുടെ ബഹുമാന്യ നേതാവായ ബാഫഖീ തങ്ങൾ അദ്ധ്യക്ഷൻ.*
അവിടെയാണ് കെ.എം മൗലവി സാഹിബിന്റെ മഹത്വം നാം അറിയേണ്ടത്.
നീതിയുടെ കണിശതയിൽ മൗലവി എന്നും മാതൃകയായിരുന്നു.
*മുസ്ലിം ലീഗിന്റെ തിരൂരങ്ങാടി ശാഖയുടെ ലെറ്റർ ഹെഢിൽ അയച്ച അപേക്ഷയുടെ മഹത്തായ പരിണാമമായിരുന്നു തിരൂരങ്ങാടി യതീംഖാന. അതിന്റെ ഉൽഘാടകനും അദ്ധ്യക്ഷനുമാകാനുള്ള അർഹത മലബാറിലെ ഉന്നതരായ ഈ നേതാക്കൾക്ക് തന്നെയാണെന്ന് മൗലവി വിശ്വസിച്ചു. അർഹതപ്പെട്ടത് അർഹരായവർക്ക് സന്തോഷത്തോടെ സമ്മാനിക്കണമെന്ന് കാര്യത്തിൽ എന്റെ ഗുരു എന്നും നിർബന്ധം കാണിക്കുമായിരുന്നു.*
(കെ. ഉമർ മൗലവി-
ഓർമ്മകളുടെ തീരത്ത് - പേജ് നമ്പർ: 76)
മറുകുറിപ്പ്.
മുസ്ലിം ലീഗിന്റെ ലേബലിൽ സ്ഥാപിച്ച തിരൂരങ്ങാടി യതീംഖാന മുജാഹിദുകൾ പിടിച്ചടക്കിയതാണെന്ന സത്യം മറച്ചുവെക്കാൻ, പെടാപാട് പെടുന്ന മുജാഹിദുകൾ ചരിത്രം വളച്ചൊടിക്കുന്നത് സ്വാഭാവികം.
ഉമർ മൗലവിയുടെ ആത്മകഥ അവർ മറച്ച് വെക്കലും സ്വാഭാവികം.
എന്നാൽ ഒരു കാര്യലാഭവുമില്ലാതെ ചരിത്രത്തെ വക്രീകരിക്കുന്നത് സത്യം മനസ്സിലാക്കാൻ ശ്രമിക്കാതെ, പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രം.
*മുസ്ലിം ലീഗ് ലേബലിൽ സ്ഥാപിച്ച തിരൂരങ്ങാടി യതീംഖാനയുടെ ഉൽഘാടനത്തിൽ അദ്ധ്യക്ഷത വഹിക്കാനും, യതീംഖാന കാമ്പസിലെ പള്ളിക്ക് തറക്കല്ലിടാനും ബാഫഖീതങ്ങൾക്ക് തന്നെയാണ് യോഗ്യതയുള്ളത്.*
യതീംഖാനാ കാമ്പസ് പള്ളിക്ക് തറക്കല്ലിട്ടതിനെ -
തിരൂരങ്ങാടിപ്പള്ളിക്ക് തറക്കല്ലിട്ടു എന്ന് കാടടച്ച് വെടിവെക്കാതെ, നിങ്ങൾ നിങ്ങളുടെ വലിയ അപ്പോസ്തലനായി കാണുന്ന ഉമർ മൗലവിയുടെ ആത്മകഥ വായിക്കാൻ വഹാബികളെങ്കിലും ശ്രമിക്കുക.
ചരിത്ര സത്യങ്ങൾ എത്ര മറച്ചുവെച്ചാലും,, മുള്ളൻപന്നിയെ എത്ര വലിയ കമ്പിളിപ്പുതപ്പ് കൊണ്ട് പുതച്ചാലും മുള്ള് പുറത്ത് വരുന്നത് പോലെ സത്യങ്ങൾ ഒരു നാൾ പുറത്തേക്ക് വരും എന്ന് തിരിച്ചറിയുക.
ജലീഷ് അൻസ്വരി
ചാഴിയോട്.
Post a Comment