കാരാത്തോട് സുന്നി വഖഫ് ഭൂമി കൈയേറി നിർമ്മിച്ച സലഫി കെട്ടിടം പൊളിക്കാൻ തീരുമാനമായി. സലഫി മുത്തവല്ലിയെ സസ്പെൻഡ് ചെയ്തു. വിസ്ഡം ഗ്രൂപ്പിന് വൻ തിരിച്ചടി

വേങ്ങര ഊരകം കാരാതോടിൽ സുന്നി വഖ്ഫ് ഭൂമി സലഫി വിഭാഗത്തിന്റെ സ്ഥാപന നിർമാണത്തിന് വിട്ടു നൽകിയ സംഭവത്തിൽ വഖ്ഫ് ബോർഡ് നടപടികൾ തുടങ്ങി. നിലവിലെ മുതവല്ലി പാണ്ടികവത്ത് അഹ്മദ് കുട്ടിയെ വഖ്ഫ് ബോർഡ് അന്വേഷണവിധേയ മായി സസ്പെൻഡ് ചെയ്തു. ഭൂമിയിൽ നിർമിച്ച കെട്ടിടം പൊളിക്കുന്നതിനും നടപടികൾ തുടങ്ങി, വഖ്ഫ് സ്വത്തിൽ നിർമാണം നടത്തിയ അനധികൃത കെട്ടിടം പൊളിച്ചു മാറ്റാൻ നടപടികൾ സ്വീകരിക്കാൻ വഖ്ഫ് ഡിവിഷനൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 നിലവിലെ മുതവല്ലിയെ ഇന്നലെ മുതൽ പത്ത് ദിവസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത് ൾ. തത്സ്ഥാനത്ത് മലപുറം ഡിവിഷനൽ ഓഫീസിലെ വഖ്ഫ് ഇൻസ്പെക്ടർ ടി. ഹാനുദ്ദീനെ നിയമിച്ചിട്ടുണ്ട് . സസ്പെൻഡ് ചെയ്യപ്പെട്ട മുതവല്ലിയോട് ഈ മാസം 16 കോഴിക്കോട് കാര്യാലയത്തിലെത്തി വിശദീകരണം നൽകണമെണമെന്നും വഖ്ഫ് എക്സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെട്ടിട്ടുണ്ട്. ഊരകം വില്ലേജ് റിസ 404 / 5 ൽ 18 ആർ ഭൂമിയിലാണ് മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ സ്ഥാപന നിർമാണം ആരംഭിച്ചിരുന്നത്. ഭൂമിയുടെ ഇപ്പോഴത്തെ കൈ വശക്കാരായ വ്യക്തികൾ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ ജാമിഅ അൽഹിന്ദ് ഭാരവാഹി കളുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് സ്ഥലം വിട്ടുനൽകിയത്. ഇപ്പോഴത്തെ കവശക്കാരും മുജാഹിദ് വിസ്ഡം വിഭാഗം നേതാവും പദ്ധതി കൺവീനറുമായ ഫൈസൽ മൗലവി യുമായുണ്ടാക്കിയ ധാരണയിലാണ് അനധികൃതമായി സ്ഥല കൈമാറ്റം നടന്നത്. ദിനേനെ ഒമ്പത് ജുസ്അ് ഖുർആൻ പാരായണം ചെയ്യണ മെന്നാണ് വഖ്ഫിന്റെ ലക്ഷ്യം ഇതിന് വിരുദ്ധമായാണ് മരണ പെട്ടവർക്ക് ഖുർആൻ പാരായ നൽകണമെണം ചെയ്യുന്ന രീതിയിൽ വിശ്വാസമില്ലാത്ത വിഭാഗത്തിന് സ്ഥാപനത്തിനായി ഭൂമി മാറിയത്. ഇതിനെതിരെ നാട്ടുകാർ പരാതി നൽകിയതിന്റെ അടി സ്ഥാനത്തിലാണ് വഖ്ഫ് ബോർഡ് അന്വേഷണം നടത്തി നടപടികൾ തുടങ്ങിയത് സ്കൂൾ നിർമാണം എന്ന വ്യാജേനെയാണ് കൈവശക്കാരുടെ പേരിൽ ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ വർഷം ജൂൺ എട്ടിന് നിർമാണത്തിന് അനുമതിക്ക് അപേക്ഷ നൽകിയത്. വഖ്ഫഅആക്ട് 95 ( 1 ) പ്രകാരം വഖ്ഫ് ഭൂ മിയിൽ നിർമാണ പ്രവൃത്തികൾ ക്ക് വഖ്ഫ് ബോർഡിന്റെ അനു മതി വേണമെന്നും 95 ( 2 ) കാരം വഖ്ഫ് ബോർഡ് അനു മതിയില്ലാതെ നിർമാണത്തിന് അനുമതി നൽകാൻ തദ്ദേശ മില്ലെന്നും കാണിച്ച് കഴിഞ്ഞ വർഷം സെപ്തംബ 22 ന് എ 11-2225 / 2020 നമ്പറിൽ വഖ്ഫ് ബോർഡ് ഊരകം ഗ്രാമപഞ്ചായ സ്ഥാപനങ്ങൾക്ക് അധികാര ത്തിന് ഉത്തരവ് നൽകിയിരുന്നു. 

വഖ്ഫ് ബോർഡ് നടപടിയോടെ കെട്ടിട നിർമാണം നിർത്തിവെ ക്കാൻ ഊരകം ഗ്രാമപഞ്ചായത്ത് കൈവശക്കാർക്ക് നോട്ടീ നൽകിയതിന്റെ അടിസ്ഥാ നത്തിൽ കെട്ടിടനിർമാണം തടഞ്ഞിരുന്നു. തുടർന്ന് വിഷയം വഖ്ഫ് ബോർഡ് യോഗത്തിൽ വെച്ചിരുന്നു. ഇതേത്തുടർന്നാണ് നിയമവിരുദ്ധ നടപടികൾക്കെതിരെ വഖ്ഫ് നിയമ പ്രകാരമുള്ള നിയമനടപടികൾ ആരംഭിച്ചത്.