അബ്ബാസലി തങ്ങളെ തിരുത്തിക്കാൻ വന്ന മജീദ് സലാഹിക്ക് മറുപടി
മജീദ് സ്വലാഹിക്ക് വേറെ പണി നോക്കാം
✒️എംടി അബൂബക്കർ ദാരിമി പനങ്ങാങ്ങര
ഈ ഉമ്മത്തിന് ശാന്തമായി നേതൃത്വം നൽകിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള സാദാതീങ്ങളെ ആത്മീയ ചൂഷകരും ഖുറാഫികളും 'പച്ച'കാഫിറുകളുമായി അറബു ലോകത്ത് വരെ കുപ്രചരിപ്പിച്ച KNM ന്റെ സെക്രട്ടറി പോയി വേറെ പണി നോക്ക്. ഇപ്പോൾ സയ്യിദ് അബ്ബാസലി തങ്ങളെ വിരട്ടാൻ വന്നിരിക്കുന്നു, അബ്ദുൽ മജീദ് സ്വലാഹി Dr A I Abdul Majeed Swalahi എന്ന ഫസാദി. വഹാബിസം പിറവി കൊണ്ട അന്നു മുതലേ ഈ ഉമ്മത്തിന്റെ നായകന്മാർ അവരെ സൂക്ഷിക്കാൻ മുസ്‌ലിംകളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. വഹാബികൾ അഭിനവ ഖവാരിജുകളാണ് എന്ന് മഹാജ്ഞാനികൾ മുന്നറിയിപ്പ് തന്നിട്ടുണ്ട്.
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
✒️ളിയാഉദ്ദീൻ ഫൈസി മേൽമുറി
ആ സ്വലാഹി മറുപടി അർഹിക്കുന്നില്ല. വസ്തുതയാണ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞത്. ശാശ്വത വിജയത്തിന് വഹാബിസത്തിൽ നിന്ന് വിട്ടു നിൽക്കുക തന്നെ വേണം. പരാമർശം അനുചിതമായി എന്നോ അനവസരത്തിലായി എന്നോ ആണ് വിമർശനമെങ്കിൽ ഒട്ടും ശരിയല്ല. പാണക്കാട് കുടുംബം സുന്നികളാണ്. വഹാബി ഭാഷയിൽ "ഖുറാഫി"കളാണ്, മുശ്രികുകളാണ്. അവർ സമസ്തയുടെ നേതാക്കളാണ്. പറഞ്ഞത് സമസ്തയുടെ വേദിയിലാണ്. മുസ്‌ലിം ലീഗ് വേദിയിലല്ല. കൂടുതൽ എഴുതേണ്ടതില്ല. സ്വലാഹി വലുതാകും!
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
സയ്യിദ്_അബ്ബാസലി_തങ്ങളോട്_പരസ്യവിശദീകരണം_ചോദിക്കാൻ_മാത്രം_മജീദ്_സ്വലാഹി_വളർന്നിട്ടില്ല.
✒️ജസീൽ കമാലി ഫൈസി അരക്കുപറമ്പ്
വഹാബിസം, ലിബറലിസം, മതാനിരാസം എന്ന ശീർഷകത്തിൽ sys നടത്തുന്ന ക്യാമ്പയിനിന്റെ ലക്ഷ്യം തന്നെ അത് മൂന്നും ശരിയല്ലയെന്നും അകറ്റി നിർത്തേണ്ടതാണ് എന്നും സമൂഹത്തെ ബോധ്യപ്പെടുത്തലാണ്. ആ പരിപാടിയുടെ ജില്ലാതല ഉൽഘാടനം നടത്തിയ അബ്ബാസലി തങ്ങൾ വഹാബിസത്തിന് അനുകൂലമായി പ്രതികരിച്ചു എന്നാണോ ഈ ഫസാദ് പറയുന്ന 'സലാഹി' കണ്ടെത്തിയത്...?
ഇത്തരം അതിരുവിട്ട ആദർശ വൈകല്യങ്ങളോട് അകലം പാലിക്കണം എന്ന് തന്നെയാണ് ആ സമ്മേളനത്തിന്റെ ഇതിവൃത്തം.
അബ്ബാസലി തങ്ങൾ വഹാബിസം എന്ന് പറഞ്ഞോ എന്ന് സൂക്ഷ്മമായി പരിശോധിക്കണം പോലും. ഇനി പറഞ്ഞെങ്കിലും അത് മുജാഹിദ് പ്രസ്ഥാനത്തെ ആണോ എന്ന് ഉറപ്പ് വരുത്തുകയും വേണം എന്നൊക്കെ പറയാൻ താങ്കൾ ആരാണ് മിസ്റ്റർ..?
പാണക്കാട്ടെ സാദാതീങ്ങൾ സമസ്തയുടെ വേദിയിൽ ആദർശം പ്രസംഗിച്ചാൽ മുസ്ലിംലീഗിന് ഇമ്മിനിബല്യക്ഷീണം പറ്റുമെന്ന ഭീഷണിയൊക്കെ നാലായി മടക്കി പോക്കറ്റിൽ വെച്ചേക്കുക.
സമസ്തയുടെ വേദിയിൽ സമസ്ത നേതാക്കൾ എന്ത് പറയണമെന്ന് തൽക്കാലം KNM കാർ തിട്ടൂരമിറക്കേണ്ട. അത്കൊണ്ട് ഒരു പൊടിക്കടങ്ങി അല്പം മറിനിൽക്കണം സർ ..
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി
മന്ത്രിച്ച് ഊതുന്ന, ഏലസ്സ് കെട്ടുന്ന പാണക്കാട് സയ്യിദന്മാർ മുസ്‌ലിം ലീഗ് സ്ഥാന പദവിയിൽ വരുന്നത് ആദ്യമായിട്ടല്ലല്ലോ സ്വലാഹി(?)
അവർ രാഷ്ട്രീയ വേദികളിൽ രാഷ്ട്രീയം പറയുകയും മതവേദികളിൽ ആദർശം പറയുകയും ചെയ്യുന്നത് സാധാരണ സംഭവമല്ലേ. അതിൽ എന്ത് പുതുമയാണ് നിങ്ങൾ കണ്ടത്.?
നിങ്ങളുടെ പ്രശ്നം മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷപദവി ആണെങ്കിൽ
അതിന് പറ്റിയ ഒന്ന് നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടോ.?
എന്തിനാണ് ഇത്ര വിഭ്രാന്തി..?
കാര്യങ്ങൾ പതിവ് പോലെ നടക്കട്ടെ..
പാണക്കാട് തങ്ങന്മാർ മത വേദികളിൽ അവരുടെ ആദർശം പറയട്ടെ..
അവർ ഉറുക്ക് ഊതട്ടെ..
ഫാത്തിഹ വിളിച്ച് കൂട്ടുപ്രാർത്ഥന നടത്തട്ടെ..
നിങ്ങൾ പതിവുപോലെ അവരെ ഖുറാഫികൾ എന്ന് വിളിക്കിം..
രഹസ്യമായ വീഡിയോ എടുത്ത് ഗൾഫുനാടുകളിൽ പ്രചരിപ്പിക്കിം..
അവരെ തിരുത്തിക്കാൻ ഒക്കെ നിങ്ങൾ അങ്ങ് വളർന്നോ?
Post a Comment