ഊരകം കാരാത്തോട് വഖ്ഫ് ഭൂമിയിൽ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ അനധികൃത കെട്ടിട നിർമാണം പൊളിച്ച് നീക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. ഈ മാസം 23 ന് വൈകുന്നേരം മൂന്നു മണിക്ക് മുമ്പായി മഞ്ചേരിയിലെ മലപ്പുറം വഖഫ് ഡിവിഷണൽ ഓഫിസർക്കാണ് ക്വട്ടേഷൻ നൽകേണ്ടത്. കഴിഞ്ഞ ആഴ്ചയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന വഖഫ് ബോർഡ് ഉത്തരവ് നൽകിയത്.സംഭവ ത്തിന് കൂട്ട് നിന്ന് വഖമുതവല്ലി പാണ്ടികടവത്ത് അഹമ്മദ് കുട്ടിയെ അന്വേഷണവി ധേയമായി 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ മുതവല്ലി സ്ഥാനത്ത് മലപ്പുറം ഡിവി ഷണൽ ഓഫിസിലെ വഖ്ഫ് ഇൻസ്പെക്ടറെ നിയമിച്ചിരി ക്കുന്നത്. സസ്പെൻഡ് ചെയ്ത മുതവല്ലിയോട് കോഴിക്കോട് വഖ്ഫ് ഓഫീസിലെത്തി രേഖാമൂലം വിശ ദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കിൽ കടുത്ത നടപടികളു ണ്ടാവും. ഊരകം വില്ലേജ് റി.സ .404 / 5 ൽ 18 ആർ ഭൂമി യിലാണ് മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ അനധികൃത സ്ഥാപന നിർമാണമുള്ളത്.
Post a Comment