ഒരുവശത്ത് പ്രകോപനം, മറുവശത്ത് പ്രലോഭനം. റഹ്മത്തുള്ളാഹ് ഖാസിമിക്ക് മുജാഹിദ് മൗലവിമാരുടെ കത്ത്.
ഒരുവശത്ത് മുജാഹിദ് മൗലവിമാർ പ്രകോപിപ്പിച്ച് പിന്തിരിപ്പിക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ മറുവശത്ത് ചില മൗലവിമാർ കത്ത് അയച്ച് പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നു.
എന്തായാലും റഹ്മത്തുള്ള ഖാസിമിയുടെ വഹാബിസത്തെ കുറിച്ചുള്ള പ്രഭാഷണം കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട് എന്ന് തീർച്ച.
അത് ബോധ്യപ്പെടുത്തുന്നതാണ് സ്വലാഹി അയച്ച, താഴെ കൊടുത്ത ഈ കത്ത്
السلام عليكم ورحمة الله وبركاته
പ്രിയപ്പെട്ട ഉസ്താദ് ഖാസിമി അവർകൾക്ക് , സി.പി. സ്വലാഹുദ്ദീൻ സ്വലാഹി
താങ്കളുടെ വർഷങ്ങൾക്ക് മുമ്പുള്ള പ്രസംഗങ്ങൾ ഓരോന്നും വളരെയേറെ മികച്ചതും ശ്രദ്ധേയവും പഠനാർഹവുമായിരുന്നു. ഇപ്പോഴുള്ള താങ്കളുടെ പ്രസംഗങ്ങൾപലതും കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. വളരെ നിലവാരം കുറഞ്ഞതും താങ്കൾ തന്നെ പരിഹാസ്യനാകുന്ന വിധത്തിലുള്ളതുമാണ് എന്ന് പറയുന്നതിൽ ഖേദമുണ്ട് .സർവ്വ ശക്തൻ പരലോകത്തേക്കു പകരിക്കുന്നത് പറയാനുള്ള തൗഫീഖ് നമുക്കെല്ലാവർക്കും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്ന് ,
സി.പി. സ്വലാഹുദ്ദീൻ സ്വലാഹി
ഡയറക്ടർ
മർകസ് സനാബിലുൽ ഉലൂം
സനാബിൽ നഗർ കരിഞ്ചാപ്പാടി
മലപ്പുറം
എന്നുമുതലാണ് കാസിമിയുടെ പ്രഭാഷണങ്ങൾ നിലവാരം കുറഞ്ഞത് ആയത് എന്ന് എല്ലാവർക്കും മനസ്സിലായല്ലോ 😂
റഹ്മത്തുള്ളാഹ് ഖാസിമി നടത്തിയ വഹാബിസം എന്ന മൂന്നാം പ്രഭാഷണം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പ്രസക്ത ഭാഗം കേൾക്കാൻ
പ്രഭാഷണം മുഴുവനായി കേൾക്കാൻ
Post a Comment