ഇന്നത്തെ നുബാത്തി ഖുതുബയുടെ അർത്ഥം (ജുമാദൽ ആഖിർ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച)
ജുമാദൽ ആഖിർ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച
✍🏼സൃഷ്ടികളിലൂടെ തന്റെ അസ്ഥിത്വത്തിലേക്ക് സൂചന നൽകുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
തഖ്‌വ ഏറ്റവും സുരക്ഷിതമായ കോട്ടയാണ്. ഏറ്റവും ഉപകാരപ്രദമായ ബന്ധമാണ്. അതിനെ മുറുകെ പിടിച്ചവൻ വിജയിച്ചു. അതിനെ വിട്ടു കളഞ്ഞവൻ ഖേദിച്ചു.
ഒരു വീടിനെ -ദുനിയാവിനെ- കുറിച്ച് നിങ്ങൾക്കു നാം താക്കീത് നൽകുന്നു. അതിലെ വിപത്തുകൾ വലയം ചെയ്യപ്പെട്ടതും, കച്ചവടം നഷ്ടം സംഭവിക്കുന്നതും ആയിരിക്കും. അതിലെ നാശങ്ങൾ തുറിച്ചു നോക്കുന്നവയും, അവശിഷ്ടങ്ങൾ അതിന്റെ അവസ്ഥയെ കുറിച്ച് സംസാരിക്കുന്നവയുമാണ്. അത് കൊണ്ട് പ്രതാപം നേടുന്നവൻ നിന്ദ്യനും, അതിൽ കൂടുതൽ ലഭിക്കുന്നവൻ ഭാഗ്യം കുറഞ്ഞവനുമാണ്. അതിനെ മുറുകെ പിടിച്ചവനെ അത് കൈവെടിയും. അതിനെ തേടുന്നവന് നഷ്ടം സംഭവിക്കും. അതിനെ അകറ്റി നിർത്തുന്നവനിലേക്ക് അത് അടുത്ത് വരും.
ദുനിയാവിലെ രക്ഷ രോഗവുമായി ബന്ധിക്കപ്പെട്ടതാണ്. അതിലെ യുവത്വം വാർദ്ധക്യത്തിലേക്ക് മടങ്ങുന്നതാണ്. സന്തോഷത്ത അത് ദാനം ചെയ്യുകയില്ല. നഷ്ടം അതിന്റെ പിന്നിൽ തുടർച്ചയിലെത്തിയിട്ടല്ലാതെ, തെളിഞ്ഞതിനെ അത് നൽകുന്നില്ല. ശേഷം അതിനെ കലക്കിയിട്ടല്ലാതെ, വയസ്സുകളെ അത് കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു കുറ്റത്തെ അത് സമ്പാദിക്കുകയും ചെയ്യുന്നു.
അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ.., അതിന്റെ -ദുനിയാവിന്റെ- സ്നേഹിതന്മാരെ അതെന്തു ചെയ്തു എന്നതിനെ പറ്റിയും, അതിന്റെ ഉറ്റ സുഹൃത്തുക്കളെ കൊണ്ടും അതെങ്ങിനെ പല്ലിളിക്കുന്നു എന്നും, അതിന്റെ അത്ഭുതങ്ങളിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും താൽപര്യമുള്ളതും അവർക്കെങ്ങിനെ വെളിപ്പെട്ടു എന്നും നിങ്ങൾ ചിന്തിക്കുക.
അതിന്റെ കൊല്ലുന്ന വിഷങ്ങളെ അവരെ അത് രുചിപ്പിച്ചു. അതിന്റെ പിഴക്കാത്ത അമ്പുകളെ അവർക്കു മീതെ അത് ഉയർത്തി വെച്ചു. മരണത്തിന്റെ വാളുകളെ അവരിലേക്ക് അത് ഊരിപ്പിടിച്ചു. അതിന്റെ രാപകലുകളുടെ വിപത്തുകൾ കൊണ്ട് അത് അവരെ കുത്തി. അതിലുള്ള അവരുടെ സുഖങ്ങൾ അവയുടെ സ്വപ്നങ്ങൾ പോലെയായി.
അല്ലാഹു ﷻ നിങ്ങൾക്ക് അനുഗ്രഹം ചെയ്യട്ടെ.., ദുനിയാവിന്റെ വഞ്ചന എത്ര ഗുരുതരമാണ്. മേൽപറയപ്പെട്ടവയാണ് അതിന്റെ വിശേഷണങ്ങൾ. അവ കണ്ണ് കൊണ്ട് കാണാവുന്നതാണ്. നിങ്ങളിൽ അധികപേരും ദുനിയാവിൽ നിന്നു തന്നെ അതിന്റെ വിപത്തുകൾ അതിൽ താമസിക്കുന്നവരിൽ നിന്നും ബോദ്ധ്യപ്പെട്ടവരായിരിക്കും. നിശ്ചയം മനസ്സിലാക്കാൻ കഴിയുന്നവന്ന് മനസ്സിലാക്കാൻ കഴിയുന്ന വിധം അതിനെയും അതിലുള്ളതിനെയും ഖുർആനിൽ അല്ലാഹു ﷻ വിശേഷിപ്പിച്ചിരിക്കുന്നു.
“നിങ്ങൾ അറിയുക; ഐഹിക ജീവിതം എന്നത് കളിയും വിനോദവും അലങ്കാരവും നിങ്ങൾ തമ്മിൽ ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം നടിക്കലും മാത്രമാകുന്നു. "ഒരു മഴ പോലെ" അതു കാരണം -മുളച്ച ചെടി- കർഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീട് അത് വാടിപ്പോകുന്നു. എന്നിട്ടതിനെ മഞ്ഞ നിറം ബാധിച്ചതായി നീ കാണുന്നു. ശേഷം അത് തുരുമ്പായിത്തീരുന്നു. പരലോകത്തിലാകട്ടെ കഠിനമായ ശിക്ഷയും അല്ലാഹുﷻവിങ്കൽ നിന്നുള്ള പാപമോചനവും പ്രീതിയും! -ഉണ്ട്- ഇഹലോക ജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നും അല്ല."
ബുദ്ധിയുള്ളവരെ ചിന്തിക്കുക, പരിചയസമ്പന്നരെ പാഠമുൾക്കൊള്ളുക. ഉൾക്കാഴ്ചയുള്ളവരെ പരിചിന്തനം നടത്തുക. ഖുർആനിനെ ചുമക്കുന്നവരെ ആലോചിക്കുക. കുഴികൾ -ഖബറുകൾ- നിങ്ങളെ ഉൾക്കൊള്ളുന്നതിന്റെയും, വിപത്തുകൾ നിങ്ങളെ വ്യത്യാസപ്പെടുത്തുകയും, നിങ്ങളിൽ നിന്നും വർത്തമാനം അവ്യക്തമാവുകയും, മണ്ണും, കളിമണ്ണും നിങ്ങളെ മറക്കുന്നതിന്റെയും മുമ്പ് -ആയിരിക്കട്ടെ മുൻ പറഞ്ഞവയെല്ലാം- ശേഷം നിങ്ങളിൽ നിന്നും മണ്ണിൽ മറക്കപ്പെട്ടാൽ അൽപഭാഗവും കാണപ്പെടുകയില്ല.
മഹ്ശറയുടെ ദിനത്തിൽ മനുഷ്യർ പറയും. എങ്ങോട്ടാണ് ഓടിപ്പോവുക. "വേണ്ട" "അതിനെ ചോദിക്കേണ്ട" അഭയ കേന്ദ്രം ഇല്ല. നിങ്ങളുടെ രക്ഷിതാവിലേക്കാണ് ആ ദിവസം ഒതുങ്ങി നിൽക്കൽ.
പാപ സുരക്ഷിതത്വത്തിന്റെ മറ കൊണ്ട് ദുനിയാവിനെ തൊട്ട് അല്ലാഹു ﷻ നമുക്ക് മറ നൽകട്ടെ.
*അടക്കി ഭരിക്കുന്നവനും, പ്രതാപശാലിയും, രാജാവുമായ അല്ലാഹുﷻവിന്റെ വചനംഃ*
*بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ*
*إِنَّمَا مَثَلُ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ مِمَّا يَأْكُلُ ٱلنَّاسُ وَٱلْأَنْعَٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلْأَرْضُ زُخْرُفَهَا وَٱزَّيَّنَتْ وَظَنَّ أَهْلُهَآ أَنَّهُمْ قَٰدِرُونَ عَلَيْهَآ أَتَىٰهَآ أَمْرُنَا لَيْلًا أَوْ نَهَارًۭا فَجَعَلْنَٰهَا حَصِيدًۭا كَأَن لَّمْ تَغْنَ بِٱلْأَمْسِ ۚ كَذَٰلِكَ نُفَصِّلُ ٱلْءَايَٰتِ لِقَوْمٍۢ يَتَفَكَّرُونَ*
*(നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്‍റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്‍റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‍പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്‍മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്‍റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.*
*യൂനുസ് : 24)*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ ' ഓ ' എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment