ഔസിൽ മിസ് ല സവാബും ആരോപകരുടെ വൈരുധ്യവും
✒️റഈസ് ചാവട്ട്
"മനുഷ്യൻ സ്വയം അദ്ധ്വാനിച്ചുണ്ടാക്കിയ ഒന്നല്ലാതെ അവനില്ല"
എന്ന ഖുർആനിക സൂക്തത്തിൽ
നിന്നാണ് മറഞ്ഞു പോയവർക്കുള്ള സൽകർമങ്ങളുടെ വിഫലാന്വേഷണത്തിന്റെ പ്രഥമ തലം ഉടലെടുക്കുന്നത്.ഒരു വ്യക്തിക്ക് സ്വയം പ്രവർത്തനം മാത്രമേ പ്രതിഫലാർഹമാവൂ എന്നും മരണപ്പെട്ടവർക്കുള്ള ഖുർആൻ പാരായണം കൊണ്ട് അവർക്ക് പ്രയോജനമില്ലെന്നുമാണ് ഔസിൽ മിസ്ല സവാബ് നിരാകരുടെ വാദം.
മാതാവ് മരണപ്പെട്ട വ്യക്തി നബിയുടെ അടുക്കലെത്തി ഞാൻ അവർക്ക് വേണ്ടി സ്വദഖ ചെയ്‌താൽ അവർക്ക് പ്രതിഫലം ലഭിക്കുമോ എന്ന് ചോദിച്ചപ്പോൾ നബിയുടെ മറുപടി അതെ എന്നാണെങ്കിൽ ആയത്തിന്റെ ബാഹ്യർത്ഥം മാത്രം കണ്ട് ആരോപിക്കുന്നവർ എന്ത് പറയും. ഇല്ലാ മാ സആ എന്നത് വിശ്വസിയുടെ ഈമാനിന്റെ കാര്യമാണെന്ന് ഇമാം റാസി പറഞ്ഞതും, ഒരു വ്യക്തിയുടെ തിന്മകൾക്ക് മറ്റൊരാളെ ശിക്ഷിക്കപ്പെടില്ലെന്നാണ് അർത്ഥമെന്ന മറ്റൊരു അഭിപ്രായവും, റബ്ബിന്റെ നീതിയുടെ താത്പര്യമനുസരിച്ച് മനുഷ്യന്‍ പ്രവര്‍ത്തിച്ചത് മാത്രമേ അവന് ഫലപ്പെടുകയുള്ളൂ. എന്നാല്‍ മറ്റുള്ളവര്‍ പ്രവര്‍ത്തിച്ചത് ഫലപ്പെടുന്നത് നീതിയുടെ താത്പര്യമനുസരിച്ചല്ല,അത് അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് മാത്രമാണ് അല്ലാഹു ഉദ്ദേശിച്ചത്ര ഔദാര്യം അവന് ചെയ്യാവുന്നതാണല്ലോ എന്ന ഹുസൈനുബ്നു ഫള്ലി(റ)ന്റെതാണീ അഭിപ്രായവും, ഇബ്രാഹിം നബി(അ), മൂസാ നബി(അ) എന്നീ രണ്ട് അമ്പിയാക്കളുടെ ജനതക്ക് പ്രത്യേകമാണ് ഈ നിയമെന്നും നമ്മുടെ ഈ ഉമ്മത്തിന് അവര്‍ ചെയ് തതും അവര്‍ക്കുവേണ്ടി മറ്റുള്ളവര്‍ ചെയ്തതും ഉപകരിക്കുമെന്ന ഇക്രിമ(റ)യുടെ അഭിപ്രായവും, എന്നാൽ ഈ സൂക്തം മന്‍സൂഖ് ആകുന്നു എന്ന ഇബ്നുഅബ്ബാസി(റ)ന്റെ മറ്റൊരഭിപ്രായവുമെല്ലാം വെച്ച് ആയത്തിന്റെ ആഴത്തിലേക്ക് ഇറങ്ങുമ്പോഴാണ് ആരോപണത്തിന്റെ നിരർത്ഥകത ബോധ്യമാവുന്നത്.
ഈ വാദഗതികൾ നിരന്തരം പറയുന്നവർ തന്നെ യാണ് മയ്യിത്ത് നിസ്കരിക്കുകയും മയ്യിത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയുന്നത് എന്നതാണ് ഒരു വിരോധാഭാസം.
മുസ്ലിം കൈരളിയിലഖിലവും ഷാഫിഈ മദ്ഹബ് കാരായത് കൊണ്ട് തന്നെ ഇമാം ഷാഫിയുടെ ഈ വിഷയത്തിലെ അഭിപ്രായം തെറ്റിദ്ധരിപ്പിച്ചു ജനസഞ്ചയത്തെ വഞ്ചിക്കുന്നതും ഉല്പത്തിഷ്ണുക്കളുടെ പതിവാണ്.
ശാഫിഈ മദ്ഹബിലെ വീക്ഷണത്തെ കുറിച്ചുള്ള അജ്ഞതയാണ് ഇതിന്റ കാരണമെന്നത് സുവ്യക്തമാണ്.
ആദ്യമായി ഇമാം ശാഫി (റ) തന്നെ പറഞ്ഞത് കാണുക.
ﻭﺃﺣﺐ ﻟﻮ ﻗﺮﺃ ﻋﻨﺪ ﺍﻟﻘﺒﺮ ﻭﺩﻋﻲ ﻟﻠﻤﻴﺖ
ഖബ്റിനരികിൽ വെച്ച് ഖുർആൻ പാരായണം ചെയ്ത് മയ്യിത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു. (അൽ ഉമ്മ്. 1/322)
മാത്രമല്ല,ഖുർആനിൽ നിന്ന് എളുപ്പമായത് പാരായണം ചെയ്ത് ഉടനെ മരണപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കൽ സുന്നത്താണെന്ന് ഇമാം നവവി (റ) ശർഹ് മുഹദ്ധബിൽ പറയുന്നതും ഖുർആനിന്റെ ഒരു ഭാഗം ഖബറിന്റെ അരികെ ഓതേണ്ടതാണെന്നും ഖബറിന്നരികെ നിന്ന് കൊണ്ട് വിശുദ്ധ ഖുർആൻ ഖത്മ് ആക്കിയാൽ ഏറ്റവും നല്ലതാണെന്നും ഇമാം നവവി തന്നെ അദ്കാറിൽ പറഞ്ഞതും അല്ലാഹുവേ ഞാന്‍ പാരായണം ചെയ്തതിന്റെ തുല്യപ്രതിഫലത്തെ ഇന്നയാളിലേക്ക് നീ എത്തിച്ചു കൊടുക്കേണമേ എന്ന് ദുആ ചെയ്താല്‍ തീര്‍ച്ചയായും അതുകൊണ്ട് മയ്യിത്തിനു ഉപകരിക്കും എന്ന് ഇബ്നു സ്വലാഹ് തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഇബ്നു ഹജർതങ്ങൾ പറഞ്ഞതും ഷാഫിഈ മദ്ഹബാണെന്ന കാര്യം ഇവർക്കറിയില്ല എന്നതാണ് വസ്തുത.
എന്നാൽ ഇബ്നകസീർ ( റ) പറഞ്ഞതും ഇമാം നവവി ശർഹുമുസ്ലിമിൽ പറഞ്ഞതിന്റെയും ഉദ്ദേശം
ഖുർആനോതിയ പ്രതിഫലം കേവലം എത്തുകയില്ലന്നും ഹദിയ ചെയ്ത് ദുആ ചെയ്യുമ്പോഴാണ് ചേരുക എന്നുമാണ്.
എന്നാൽ നേരിട്ട് തന്നെ ചേരുമെന്ന് മറ്റു പണ്ഡിതന്മാർ പറയുന്നുമുണ്ട്. പ്രസിദ്ധമായത് ആദ്യം പറഞ്ഞതു തന്നെ.
അത് കൊണ്ട് തന്നെയാണ് സുന്നികൾ ദുആ ചെയ്യുമ്പോൾ അല്ലാഹുമ്മ ഔസിൽ മിസ് ല സവാബി...എന്നുള്ള ദുആ ചെയ്യുന്നതും.
മാത്രമല്ല ഇമാം ശാഫിഈ (റ) ലൈസ്ബ്നു സൈദ് (റ) ന്റെ ഖബർ സന്ദർശിച്ചതും ഖബറിന്റെ അടുക്കൽ ഖുർആൻ പാരായണം ചെയ്തതും അത് പോലെ തന്നെ ഇമാം ശാഫിയുടെ വഫാത്തിന് ശേഷം അവിടുത്തെ ശിഷ്യന്മാർ ഇമാമിന് വേണ്ടി സൂറത്തുയാസീൻ പാരായണം ചെയ്തതെല്ലാം ഇമാമുമാരുടെ ഗ്രന്ഥങ്ങളിൽ നമുക്ക് കാണാൻ സാധിക്കും.
മരണപ്പെട്ടവർക്കുള്ള ഖുർആൻ പാരായണം നിഷ്ഫലമാണെന്ന് സമർത്ഥിക്കാൻ നിത്യപല്ലവിയായി കൊണ്ട് വരുന്ന ഇമാം ശാഫിയുടെ ഇബാറത്തും നന്മമോഷ്ടിക്കലിന്റെ ഭാഗമായുള്ള തിരിമറിയാണെന്നത് സമൂഹം മനസ്സിലാക്കാതെ പോവരുത്!!
ഷാഫിഈതര മദ്ഹബുകളുടെ കാര്യം പരിശോധിച്ചാലും ഇവരുടെ വാദഗതികൾക്ക് വിരുദ്ധമാണെന്ന് നമുക്ക് വ്യക്തമാവും.
ഇമാം റംലി അവിടുത്തെ നിഹായയിൽ പറയുന്നത് കാണുക.
പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കണമെന്ന് കരുതിയാൽ തന്നെ ചേരുമെന്നാണ് (ഉത്തമ നൂറ്റാണ്ടിൽ ജീവിച്ച ) മൂന്ന് ഇമാമുമാരുടെയും നിലപാട്
നമ്മുടെ മദ്ഹബിലും ആ അഭിപ്രായമുണ്ട്.
നമ്മുടെ ഇമാമുമാർ അതിനെ പ്രബലപ്പെടുത്തിയിട്ടുണ്ട് -
അല്ലാഹുവേ
ഞങ്ങൾ ഓതിയതിന്റെ തുല്യ പ്രതിഫലം ചേർക്കണേ എന്ന് ദുആ ചെയ്താൽ മയ്യിത്തിന് ഉപകരിക്കുമെന്ന് ഉറപ്പാണ് അതിൽ ഭിന്നതയില്ല. നിഹായ 19/341
അതായത് ഷാഫിഈ മദ്ഹബിന്റെ വീക്ഷണം കേവലം കരുതൽ കൊണ്ട് എത്തുകയില്ല എന്നും ദുആ ചെയ്‌താൽ എത്തും എന്നതാണ് എന്നാൽ മറ്റു മദ്ഹബുകളിൽ കേവലം കരുതൽ കൊണ്ടും എത്തും എന്നതാണ് വസ്തുത.
വഹാബികൾ അവരുടെ അപ്പോസ്തുലരായി പരിജയപ്പെടുത്തുന്ന അവരുടെ മുൻ കാലനേതാക്കളുടെ ഗ്രന്ഥങ്ങൾ പോലും ആരോപകർ മനസ്സിലാക്കുന്നില്ല എന്നാണ് വ്യക്തമാവുന്നത്.
മുജാഹിദുകളുടെ ആശയസ്രോതസ്സ് ഇബ്നു തൈമിയ്യ പറയുന്നത് കാണുക
لَيْسَ فِي الْآيَةِ وَلاَ فِي الْحَدِيثِ أَنَّ الْمَيِّتَ لاَ يَنْتَفِعُ بِدُعَاءِ الْخَلْقِ وَبِمَا يُعْمَلُ عَنْهُ مِنَ الْبِرِّ، بَلْ أَئِمَّةُ الْإِسْلَامِ مُتَّفِقُونَ عَلىَ انْتِفَاعِ الْمَيِّتِ بِذَلِكَ
മരണപ്പെട്ടവര്‍ക്ക് വേണ്ടി ചെയ്യപ്പെടുന്ന കര്‍മ്മങ്ങളെ കൊണ്ടും പ്രാര്‍ത്ഥനകളെ കൊണ്ടും മരണപ്പെട്ടവര്‍ക്ക് ഉപകാരം ലഭിക്കുകയില്ലെന്ന് ഖുര്‍ആനിലോ സുന്നത്തിലോ ഇല്ല, മറിച്ച് അതുകളെകൊണ്ടൊക്കെ മരണപ്പെട്ടവര്‍ക്ക് ഉപകരിക്കും എന്നതിന്റെമേല്‍ ഇസ്ലാമിലെ ഇമാമുകള്‍ ഏകാഭിപ്രായക്കാരാണ്.(ഫത്താവാ: 3/27)
വഹാബികൾക്ക് വഹാബികൾ എന്ന് പേര് വരാൻ കാരണക്കാരനായ അവരുടെ സ്ഥാപകൻ ഇബ്നു അബ്ദിൽ വഹാബ് പറയുന്നു
وَأَخْرَجَ عَبْدُ الْعَزِيزِ صَاحِبُ الْخَلاَّلِ بِسَنَدِهِ عَنْ أَنَسٍ مَرْفُوعًا: مَنْ دَخَلَ الْمَقَابِرَ فَقَرَأَ سُورَةَ يَــسِنْ خَفَّفَ اللهُ عَنْهُمْ وَكاَنَ لَهُمْ بِعَدَدِ مَنْ فِيهَا حَسَنَاتٌ. (أَحْكاُمُ تَمَنِّي الْمَوْتِ:ص/75) لابن عبد الوهاب.
മഹാനായ അനസ്(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് ആരെങ്കിലും മഖ്ബറയില്‍ പ്രവേശിക്കുകയും സൂറത്ത് യാസീന്‍ പാരായണം ചെയ്യുകയും ചെയ്താല്‍ ആ മഖ്ബറയില്‍ ഉള്ളവര്‍ക്ക് അല്ലാഹു ശിക്ഷ ലഘുകരിക്കുകയും ആ മഖ്ബറയില്‍ മറവു ചെയ്യപ്പെട്ടവരുടെ കണക്കനുസരിച്ച് അവിടെ മറവുചെയ്യപ്പെട്ടവര്‍ക്ക് നന്മകള്‍ ലഭിക്കുന്നതുമാണ്.
ഇബ്നു തൈമിയ്യയുടേതോ ഇബ്നു അബ്ദിൽ വഹാബിന്റെയോ വാക്ക് വിഷലിപ്തമാണെന്ന് പറയുന്നത് ഖുർആൻ വിഷലിപ്തമാണെന്ന് പറയുന്നതിന് തുല്യമാണെന്ന് ഇവർ വിചിന്തനത്തിൽ എഴുതിയതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.
ഇബ്നുതൈമിയ്യക്ക് ശേഷം വഹ്ഹാബികളുടെ പതാക വാഹകൻ എന്ന് അവർ പരിജയപ്പെടുത്തിയ ഇബ്നുല്‍ഖയ്യിം പറയുന്നത് കാണുക.
وَأَمَّا قِرَاءَةُ الْقُرْآنِ وَإِهْدَائُهَا لَهُ تَطَوُّعًا بِغَيْرِ أُجْرَةٍ فَهَذَا يَصِلُ إِلَيْهِ كَمَا يَصِلُ ثَوَابُ الصَّوْمِ وَالْحَجِّ.
അദ്ദേഹം പറയുന്നു: വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിനെ കൂലിവാങ്ങാതെ മരണപ്പെട്ടവര്‍ക്ക് ദാനംചെയ്യുകയും ചെയ്താല്‍ നോമ്പിന്റെയും ഹജ്ജിന്റെയും പ്രതിഫലം ലഭിക്കുന്നതു പോലെ ഖുര്‍ആന്‍ പാരായണത്തിന്റെയും പ്രതിഫലം മരണപ്പെട്ടവരിലേക്ക് ചേരുന്നതാണ്.
ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പൂർവ്വകാലനേതാവ് ശൗക്കാനി പറയുന്നത് കാണുക: മയ്യിത്ത് മറവു ചെയ്തശേഷം ഖബ്റിന്നരികില്‍ വെച്ച് സൂറത്തുല്‍ ബഖറയുടെ ആദ്യഭാഗവും അവസാന ഭാഗവും പാരായണം ചെയ്യപ്പെടണം, മുസ്വന്നിഫ് പറഞ്ഞതു പോലെ തന്നെ ഇമാം ബൈഹഖി(റ) തന്റെ സുനനുല്‍കുബ്റാ യിലും ഇതുഇബ്നുഉമര്‍(റ) വില്‍ നിന്നും റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട്, ഇബ്നുഉമര്‍(റ) പറയുന്നു:"മയ്യിത്ത് മറവുചെയ്ത ശേഷം ഖബ്റിന്നടുത്ത് വെച്ച് സൂറ:അല്‍ ബഖറയുടെ ആദ്യഭാഗവും അവസാന ഭാഗവും പാരായണം ചെയ്യലിനെ ഞാന്‍ ഇഷ്ടപ്പെടുന്നു" ഇത് സ്വീകാര്യ ഹദീസ് ആണെന്ന് ഇമാംനവവി(റ) പറഞ്ഞതും കാണാം, ഈ പറഞ്ഞത് പ്രമുഖ സ്വഹാബി ഇബ്നുഉമര്‍(റ) വിന്റെ വാക്കാണെങ്കിലും മഹാനെ പോലുള്ളവര്‍ സ്വഅഭിപ്രായം അനുസരിച്ചു ഒന്നും പറയുകയില്ല, അക്കാരണത്താൽ മൊത്തത്തിലുള്ള മഹത്വം പരിഗണിച്ചു കൊണ്ട് മയ്യിത്തിനു ഉപകാരം ലഭിക്കാന്‍ വേണ്ടി ഖബ്റിന്നടുക്കൽ ഖുർആൻ പാരായണം ചെയ്യലിനെ ഇബ്നുഉമര്‍(റ) സുന്നത്തായി കണ്ടു. (തുഹ്ഫത്തുദ്ദാകിരീന്‍:പേജ്/294)ല്
ഇത് പറയുന്നത് അഹ്‌ലുസ്സുന്നയുടെ ഇമാമുമാരോ പണ്ഡിതരോ അല്ല സാക്ഷാൽ മുജാഹിദുകൾ അവരുടെ മുൻകാലനേതാക്കളായി പരിജയപ്പെടുത്തുന്ന പണ്ഡിതർ തന്നെ.
പ്രതിഫലർഹമായ പ്രവർത്തനങ്ങൾ നിഷ്ഫലമാണെന്നുള്ള പുത്തൻവാദി ഫത്വകളിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ. സുന്നത്ത് ജമാഅത്തിന്റെ പാഥെയത്തിൽ റബ്ബ് നമ്മെ നിലയുറപ്പിക്കട്ടെ. ആമീൻ
Post a Comment