ഫത്ഹുൽ മുഈനിന് 1000 ലധികം വ്യാഖ്യാന കുറിപ്പുകളുമായി ളിയാഉദ്ധീൻ ഫൈസിയുടെ പുതിയ ഗ്രന്ഥം പുറത്തിറങ്ങുന്നു...
ഫത്ഹുൽ മുഈനിന് 1000 ലധികം വ്യാഖ്യാന കുറിപ്പുകളുമായി ളിയാഉദ്ധീൻ ഫൈസിയുടെ പുതിയ ഗ്രന്ഥം പുറത്തിറങ്ങുന്നു...
✒️ളിയാഉദ്ധീൻ ഫൈസി
കേരളത്തിലെ ദർസ്, അറബിക് കോളജുകളിലെ പാഠ്യവിഷയവും പ്രസിദ്ധ ശാഫിഈ ഫിഖ്ഹ് ഗ്രന്ഥവും കേരളത്തിൽ പണ്ഡിതരുടെ അവലംബവുമാണ് ഫത്ഹുൽ മുഈൻ. ഈ വിനീതൻ എഴുതിയ വിലപ്പെട്ട തഅ'ലീഖു (تعليق) കളോടെ ജാമിഅ: നൂരിയ്യ:യിൽ നിന്ന് രണ്ട് വാള്യങ്ങളിലായി ഫത്ഹുൽ മുഈൻ പ്രസിദ്ധീകരിക്കുന്നു. അൽ മുസ്തബീൻ ഫി ത്തഅ'ലീഖി അലാ ഫത്ഹിൽ മുഈൻ എന്ന നാമത്തിലാണ് تعليق പ്രസിദ്ധീകരിക്കുന്നത്. സമസ്ത പ്രസിഡണ്ട് വന്ദ്യരായ സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പരിശോധിച്ച് അവതാരിക എഴുതി അനുഗ്രഹിച്ച ഗ്രന്ഥം. 1000 ലധികം تعليق കളുമായി ഒന്നാം വാള്യം ഉടൻ പുറത്തിറങ്ങും. മുദരിസുമാർക്കും മുതഅല്ലിമുകൾക്കും ഏറെ ഉപകാര പ്രദം.
Post a Comment