അമുസ്ലിംകൾക്ക് ദാനം ചെയ്താൽ കൂലി കിട്ടുമോ.?



റിലീഫ് സെന്ററുകൾക്കും സെല്ലുകൾക്കും കൊടുക്കുന്ന സംഭാവനകൾ അമുസ്ലിംകൾക്കും പോകുന്നതിനാൽ കൂലികിട്ടാതിരിക്കുമോ എന്ന് ചിലർ സംശയിക്കുന്നത് ശരിയല്ല.
ഐഛിക ദാനങ്ങൾ (സുന്നത്തായ സ്വദഖകൾ)  അമുസ്ലിമിന് നൽകിയാലും പ്രതിഫലം ലഭിക്കും.
ഈ കാര്യം കർമശാസ്ത്ര ഗ്രന്ഥങ്ങൾ വെക്തമാക്കിയതാണ്. പക്ഷെ മുസ്ലിംകൾക്ക് നൽകലാണ് ഏറ്റവും ശ്രേഷടമെന്ന കാര്യം പറയേണ്ടതില്ലല്ലോ ഈ കാര്യം കൂടി തുടർന്ന് തുഹ്ഫ പറയുന്നുണ്ട്.

*صدقة التطوع سنة ) مؤكدة للآيات والأحاديث الكثيرة الشهيرة فيها.........(وتحل لغني ) للخبر الصحيح.......(وكافر ) ولو حربيا لخبر الصحيحين { في كل كبد رطبة أجر }-- (تحفة المحتاج)*