മുഹമ്മദ് നബി ഹൈന്ദവ വേദങ്ങളിൽ
✅ലോകത്തുള്ള ഇതര മതഗ്രന്ഥങ്ങളെയെല്ലാം പോലെ ഹിന്ദു മതഗ്രന്ഥങ്ങളും വരാനിരിക്കുന്ന ഒരു മഹാചാര്യനെ സംബന്ധിച്ച പ്രവചനങ്ങളുള്‍ക്കൊള്ളുന്നുണ്ട്.
ഭവിഷ്യല്‍ പുരാണം:
“ആ സന്ദര്‍ഭത്തില്‍ മഹാമദ് എന്ന സ്ഥാനപ്പേരുള്ള ഒരു വിദേശി തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷ്യപ്പെടും” (പ്രതിസര്‍ഗ്ഗപര്‍വ്വം 3:3.58)
തുടര്‍ന്ന് ഒരു ഇന്ത്യന്‍ രാജാവ് അദ്ദേഹത്തെ ഇങ്ങനെ അഭിസംബോധന ചെയ്യുമെന്ന് പറയുന്നുണ്ട്: “അല്ലയോ മനുഷ്യരാശിയുടെ അഭിമാനമേ, അറബ്യേനിവാസീ, ഞാന്‍ നിന്നെ വന്ദിക്കുന്നു. പിശാചിനെ തകര്‍ക്കാന്‍ നീ മഹത്തായ ശക്തി സംഭരിച്ചിരിക്കുന്നു. മ്ലേച്ഛന്മാരായ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു. അല്ലയോ സച്ചിദാനന്ദസ്വരൂപമേ, ഞാന്‍ അവിടുത്തെ എളിയ ദാസനാണ്, അങ്ങയുടെ പാദചരണങ്ങളില്‍ പതിച്ച ഈയുള്ളവനേ സ്വീകരിച്ചനുഗ്രഹിച്ചാലും” (ഭവിഷ്യല്‍ പുരാണം പ്രതിസര്‍ഗ്ഗപര്‍വ്വം)
ഈ പ്രവചനങ്ങളില്‍ ചില കാര്യങ്ങള്‍ നമുക്ക് വിശകലനം ചെയ്യാം.
മുഹമ്മദ് നബിയെ മഹാമദ് എന്ന് വളരെ വ്യക്തമായി തന്നെ ഇവിടെ പേര്‍ വിളിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വദേശം മരുഭൂനിവാസി അഥവാ അറബ്യേന്‍ മരുഭൂമിയിലാണെന്നും പറഞ്ഞിരിക്കുന്നു.
അദ്ദേഹത്തിന്റെ അനുയായികളെ കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു. അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ മുഹമ്മദ് നബിക്കുണ്ടായിരുന്നത് പോലെയുള്ള സന്തതസഹചാരികള്‍ മറ്റൊരു പ്രവാചകനുണ്ടായിരുന്നോ എന്നത് സംശയമുള്ളതാണ്. കൂടാതെ പില്‍ക്കാലത്ത് ആയിരത്തിലധികം മറ്റു സഹാബാക്കള്‍ (അനുചരന്മാര്‍) അദ്ദേഹത്തിനുണ്ടായിരുന്നു. ശത്രുക്കള്‍ പ്രവാചകനെ വധിക്കാന്‍ ഭക്ഷണ പാനീയങ്ങളില്‍ വിഷം കലര്‍ത്തുകയും, ഭാരമേറിയ കല്ലെടുത്ത് തലയിലിട്ട് വധിക്കാനും, ഉറങ്ങിക്കിടക്കെ വധിച്ചുകളയുവാനും, യുദ്ധത്തില്‍ ചതിക്കുഴിയില്‍ വീഴ്ത്തി കൊല്ലുവാനുമെല്ലാം ശ്രമിക്കുകയുണ്ടായി. പക്ഷേ ദൈവം അദ്ദേഹത്തിന് അതില്‍ നിന്നെല്ലാം പൂര്‍ണ്ണമായും സംരക്ഷണം നല്‍കി. ‘മ്ലേച്ഛന്മാരയ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു’ എന്ന ഭവിഷ്യല്‍പുരാണ ഖണ്ഡത്തിലെ ആശയം ഇത്തരത്തില്‍ നമുക്ക് ഗ്രാഹ്യമാണ്.
ചതുര്‍വേദങ്ങള്‍:
“അഹ്മ്മദിന് അനശ്വരമായ നിയമങ്ങള്‍ നല്‍കപ്പെടും” (സാമവേദം. ഉത്തര്‍ചിക മന്ത്ര 1500)
ഇവിടെ അഹ്മ്മദ് എന്ന് പ്രത്യേകം പേര് പരാമര്‍ശിക്കുന്നു. അദ്ദേഹത്തിന് നല്‍കപ്പെടുന്ന അനശ്വരമായ (കാലഘട്ടത്തെ അതിജീവിച്ച) നിയമസംഹിതയാണ് വിശുദ്ധ ഖുർആൻ.
അഹ്മ്മദ് എന്നത് ഒരറബി നാമമായതിനാല്‍ സംസ്‌കൃതപരിഭാഷകര്‍ക്ക് അത് വിവര്‍ത്തനത്തിന് സാധിച്ചില്ല. അവര്‍ വിചാരിച്ചത് അഹമ്മട്ടി എന്നാണ്. അഹ്മ്മട്ടി എന്ന സംസ്‌കൃത വാക്കിനര്‍ത്ഥം പിതാവ് എന്നാണ്. അതിനാല്‍ അത് എന്റെ പിതാവ് എനിക്ക് അനശ്വര നിയമങ്ങള്‍ നല്‍കും എന്നാകും. പക്ഷെ, യഥാര്‍ത്ഥ മൂലത്തില്‍ അഹ്മ്മദ് എന്ന പദമാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് പ്രസ്താവ്യം.
ഹൈന്ദവ മത ഗ്രന്ഥങ്ങളില്‍ മറ്റു സ്ഥലങ്ങളിലും അഹ്മ്മദ് എന്ന നാമം പ്രസ്ഥാവിക്കപ്പെട്ടിട്ടുണ്ട്:
സാമവേദം (2:152)
യജുര്‍വേദം (31:18)
ഋഗ്വേദം (8:6:10)
അഥര്‍വ്വവേദം (8:5:16)
അഥര്‍വ്വവേദം (20:126:14)
Post a Comment