ആയിഷ ബീവിയുടെ വിവാഹം : വിദ്വേഷ വാദങ്ങളുടെ മുനൊയൊടിച്ച 7 വസ്തുതകൾ


1. ഒമ്പതാം വയസ്സിൽ ആയിഷ ഉമ്മയെ വിവാഹം ചെയ്തതിനാൽ നബി കൂടുതൽ മാതൃകയാവുകയാണ് ചെയ്തത്.  കാരണം, ആ പ്രായത്തിൽ വിവാഹം നടന്നാൽ സംഭവിക്കുമായിരുന്നു എന്ന് ആധുനികത കരുതിയ ഒന്നും അവരുടെ ഇടയിൽ സംഭവിച്ചില്ല. മറിച്ച്, അവർ പൂർണസംതൃപ്തയും, അഭിമാനിയും ആയി തുടർന്നു. 

2. നബി ഏത് സന്ദേശമാണോ കൊണ്ടുവന്നത് അതിനെ പരിപോഷിപ്പിക്കാൻ ആയിഷ ഉമ്മ മുന്നിൽ നിന്നു. അതിന് വേണ്ടി ജ്ഞാനോദ്‌പാദനം നടത്തി. 2000 ത്തിലധികം ഹദീസുകൾ നിവേദനം ചെയ്തു. ഹാക്കിം അഭിപ്രായപ്പെട്ടത് പ്രകാരം ആറ് ആധികാരിക ഹദീസ് ശേഖരങ്ങളുടെ 25 ശതമാനത്തോളം ആയിഷ ഉമ്മയുടെ നിവേദനങ്ങൾ വരും. അതിലെ ഉള്ളടക്കത്തിൽ സഹാബിമാരോട് ആയിഷ ഉമ്മ തർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഇസ്ലാമിക പാരമ്പര്യത്തിലെ നിയമവ്യവസ്ഥയുടെ രൂപീകരണത്തെ ആയിഷ ഉമ്മ എന്ന സ്ത്രീ കാര്യമായി സ്വാധീനിച്ചു എന്നർത്ഥം. മറ്റൊരു പാരമ്പര്യത്തിലും ഒരു പെണ്ണിന് സ്വപ്നം കാണാൻ പോലും കഴിയാത്ത നേട്ടം.! പത്തൊമ്പതാം നൂറ്റാണ്ട് വരെ യൂറോപ്പിൽ പോലും നടപ്പിൽ വരാതിരുന്ന നേട്ടം. ദാമ്പത്യത്തിൽ സംതൃപ്തയല്ലായിരുന്നെങ്കിൽ ആയിഷ ഉമ്മ ഇതൊന്നും ചെയ്യുമായിരുന്നില്ല. ചെറു പ്രായത്തിൽ വിവാഹം കഴിച്ചാൽ ചിലതൊക്കെ സംഭവിക്കുമെന്ന ഉത്കണ്ഠയെ നബി അട്ടിമറിച്ചു എന്നർത്ഥം. അതാണ് മാതൃകയും. നിലവിൽ ആയിഷ ഉമ്മ എന്നാല് ഇതൊക്കെയാണ്, അല്ലാതെ, ആ പഴയ ഒമ്പത് വയസ്സുകാരിയല്ല. വയസ്സ് വിട്ട് അവരുടെ ജീവിതത്തിലേക്ക് വരൂ. 

3. വിമർശിക്കാൻ എല്ലാ അടവും പയറ്റിയ നബിയുടെ കാലത്തെ ശത്രുക്കളോ, orientalist കൾ പോലുമോ പ്രായത്തിൻ്റെ വിഷയത്തിൽ നബിയെ അധിക്ഷേപിച്ചിട്ടില്ല. ലോകം മുഴുവനും പ്രസ്തുത വിവാഹങ്ങൾ അത്രയും നോർമൽ ആയിരുന്നു എന്നർത്ഥം. പത്തൊമ്പതാം നൂറ്റാണ്ട് വരെ ആരും വിവാഹത്തിൻ്റെ പ്രായം ഒരു പ്രശ്നം ആയി കണ്ടിട്ടില്ല. 

4. നബി ആയിഷ ഉമ്മയെ വിവാഹം ചെയ്ത പ്രായം ഒരു സാർവലൗകിക നിയമമോ, മതത്തിലെ അനിവാര്യതയൊ അല്ല. വിവാഹം ചെയ്യണം എന്നത് മാത്രമാണ് മാതൃക. പ്രായം അതത് സംസ്കാരങ്ങൾക്ക് വിട്ട് തന്നിരിക്കുകയാണ്. ഇസ്ലാം വിവാഹം കഴിക്കാൻ ഒരു നിശ്ചിത പ്രായം നിശ്ചയിച്ചിരുന്നു എങ്കിൽ അത് വലിയൊരു അബദ്ധം ആയിരുന്നേനെ..അങ്ങനെ സംഭവിക്കില്ല. നബി വിവാഹം ചെയ്ത ഒരേയൊരു കന്യകയാണ് ആയിഷ ഉമ്മ. ബാക്കിയുള്ള മുഴുവൻ ഉമ്മമാരും വിധവകളും യൗവനം കഴിഞ്ഞവരും ആയിരുന്നു എന്നോർക്കുക. 

5. ഞങ്ങൾ നിശ്ചയിച്ച വയസ്സാണ് (18+) ശരി, അന്നത്തെ വയസ്സ് (9...) തെറ്റാണ് എന്ന് പറയാൻ വകുപ്പില്ല. മറിച്ച്, ഞങ്ങളുടെ സംസ്കാരത്തിൽ ഇങ്ങനെയാണ് ഉള്ളത് എന്ന് പറയാനേ വകുപ്പ് ഉള്ളൂ. കാരണം, ഒന്ന് തെറ്റാണ് മറ്റേത് ശരിയാണ് എന്ന് പറയാൻ ഒരു പൊതു മാനദണ്ഡം വേണം. ഉദാ: ഇന്ത്യൻ രൂപ പാകിസ്താൻ്റെ കറൻസിയേക്കാൾ മേലെയാണ് എന്ന് വെറുതെയങ്ങ് പ്രഖ്യാപിച്ചാൽ അങ്ങനെ ആവില്ല. മറിച്ച്, ഡോളറുമായി ഉള്ള വിനിമയ മൂല്യം നോക്കണം. അല്ലെങ്കിൽ പിന്നെ, ലോകത്തെ മുഴുവൻ ജനവിഭാഗങ്ങളും, സംസ്കാരങ്ങളും നാടുകളും ഇതാണ് വിവാഹത്തിൻ്റെ യഥാർത്ഥ പ്രായം എന്ന് universal ആയ ഒരു പരിധി പ്രഖ്യാപിക്കണം. അത് സാധ്യമായിട്ടില്ല. ആവുകയുമില്ല. അമേരിക്കയിലെ സ്റ്റേറ്റ് കളിൽ പോലും പ്രായം വേറെ വേറെയാണ്  അപ്പൊൾ, ഓരോ സംസ്കാരങ്ങളിലും പ്രായം വ്യത്യസ്തമാണ് എന്ന് അംഗീകരിക്കേണ്ടി വരും. അതിൽ ഏതാണ് കൂടുതൽ ഉചിതം എന്ന് നിർണയിക്കാൻ ഒരു പൊതു മാനദണ്ഡം ഇല്ലാത്തതിനാൽ അതിൻ്റെ ശരിതെറ്റുകൾ അതത് സംസ്കാരങ്ങൾക്ക് വിടുകയും ചെയ്യേണ്ടിവരും. അതിനാൽ, ഇപ്പൊൾ നടക്കുന്ന വിവാദം  ആധുനികതയുടെ മണ്ടൻ യുക്തികളിൽ ഒന്ന് മാത്രമാണ്. 

6. വിവാഹപ്രായത്തിൽ കൂടുതൽ ഉത്കണ്ഠ നിലനിൽക്കുന്നത് വിദ്യാഭ്യാസം, ലൈംഗികപക്വത തുടങ്ങിയവയൊക്കെ മുൻനിർത്തിയാണ്. സ്കൂളിങ്, നിശ്ചിത പ്രായത്ത് നിശ്ചിത ക്ലാസ്സ്, ഒടുവിൽ ഒരു ജോലി, അതിനിടയിൽ വിവാഹം എന്നീ കരിയർ ഘടനയിലേക്ക് വിദ്യാഭ്യാസ പ്രക്രിയ മാറിയത് ആധുനിക ലോകക്രമത്തിലാണ്. എന്നാൽ, പൂർവാധുനിക ലോകത്ത്  മുസ്‌ലിം സമൂഹങ്ങൾ ഓർമകൾ ആയിട്ടാണ് അറിവ് ശേഖരിച്ചതും കൈമാറിയതും. അതിന് പ്രായത്തെ ആശ്രയിക്കുന്ന ഘടന ഉണ്ടായിരുന്നില്ല. അതിൻ്റെ ലക്ഷ്യം കരിയറും ആയിരുന്നില്ല.  അതിനാൽ, ആയിഷ ഉമ്മ ഒരു ജ്ഞാനിയായി മാറുന്നത് തൻ്റെ "ശൈശവ" വിവാഹത്തോടെ നബിയുടെ ഭാര്യയായി മാറിയതിനു ശേഷമാണ്! അതാണ് ട്വിസ്റ്റ്, കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാം കുളമാകും എന്ന് ആശങ്കപ്പെടുന്ന ആധുനിക ജീവിതഘടനക്ക് മനസ്സിലാവാത്ത ട്വിസ്റ്റ്. 

7. ആധുനികത ഒരു ചരിത്രഘട്ടമല്ല, അതൊരു ലോക വീക്ഷണമാണ്. അതിൻ്റെ യുക്തിക്ക് വല്ലതും ഉൾക്കൊള്ളാൻ പറ്റിയില്ലെങ്കിൽ അത് ആധുനികതയുടെ പരിമിതിമാത്രമാണ്. എന്നിട്ടും, അത് നിങ്ങളെ അതിൻ്റെ യുക്തിക്കനുസരിച്ച് മാറാൻ നിർബന്ധിക്കുന്നു എങ്കിൽ അതൊരു ജ്ഞാനശാസ്ത്രീയമായ അധികാര പ്രയോഗമാണ്. ആ പ്രയോത്തിൽ നിന്ന് കുതറി മാറി, Epistemological Disobedience പ്രകടിപ്പിക്കാത്ത മുസ്ലിംകൾ ഓരോ വിവാദങ്ങൾ ഉണ്ടാകുമ്പോഴും ലോക്കായിക്കൊണ്ടേയിരിക്കും..!

Rasheed P Elamkulam